തിരുപ്പതി ദി പെന്തക്കോസ്തുമിഷൻ സെന്റർ കൺവെൻഷൻ ഒക്ടോബർ 30 മുതൽ നവംബർ 2 ഞായർ വരെ.

തിരുപ്പതി : ദി പെന്തക്കോസ്തു മിഷൻ വാർഷിക കൺവെൻഷൻ,ഒക്ടോബർ 30 വ്യാഴം മുതൽ നവംബർ 2 ഞായർ വരെ ആശാ കൺവെൻഷൻസ്, ആർ. റ്റി. ഒ ഓഫീസിനു സമീപം, മംഗളം, തിരുപ്പതിയിൽ ദിവസവും വൈകിട്ട് 6 മണിക്ക് നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7.00am വേദപഠനം, 9.00am പൊതുയോഗം, 3.00 പി. എം. പരിശുദ്ധാ ത്മാഭിഷേകത്തിനു വേണ്ടിയുള്ള കാത്തിരുപ്പൂയോഗം, യുവജന സമ്മേളനവും നടക്കും. സഭയുടെ സീനിയർ ശുശ്രുഷകർ കൺവെൻഷനു നേതൃത്വം നൽകും. വിവിധ ഭാഷകളിൽ പ്രസംഗം തത്സമയം തർജ്ജിമയും ഉണ്ടാകും. സഭയുടെ സംഗീതം ശുശ്രുഷകർ വിവിധ ഭാഷകളിൽ സംഗീതം ആലപിക്കും. നവംബർ 2 നു ഞായർ രാവിലെ 9.00 നു നടക്കുന്ന പൊതുആരാധനയിൽ തിരുപ്പതി സെന്റർ മുഴുവൻ സഭകളും പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ സ്റ്റേറ്റുകളിൽ നിന്നും വിശ്വാസികളും സുവിശേഷ വേലക്കാരും കൺവെൻഷനിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading