ഐ.പി.സി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനത്തിന് അനുഗ്രഹീത സമാപനം

പാസ്റ്റർ ലാൻസൺ പി.മത്തായി

ബെംഗളുരു: പ്രതികൂല സാഹചര്യങ്ങളിൽ ശുശ്രൂഷകർ പതറിപോകരുതെന്ന് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് പ്രസ്താവിച്ചു.
ഐ.പി.സി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനത്തിൻ്റെ സമാപന ദിന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
”നാം നേരിടുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത് നൽകുന്നവനാണ് കർത്താവ്. മരണ ശക്തികളെ പോലും അതിജീവിച്ച അവിടുത്തെ വാഗ്ദ്ധാനങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നവർക്ക് ഒരു സാഹചര്യത്തിലും തകർന്ന് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ്റ് പാസ്റ്റർ കെ.വി. ജോസ് അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി വർഗീസ് മാത്യൂ, ഡോ. ബിജു ചാക്കോ, എൻ.സി. ഫിലിപ്പ് എന്നിവരും സമാപന ദിന സമ്മേളനത്തിൽ പ്രസംഗിച്ചു. ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്‌സ് ഹാളിൽ നടന്ന സമ്മേളനം തിരുവത്താഴ ശുശ്രൂഷയോടെയാണ് സമാപിച്ചത്. “ദൈവരാജ്യം വചനത്തിലല്ല ശക്തിയി ലത്രെ ആകുന്നു’ എന്ന ചിന്താവിഷയത്തെ ആസ്പഥമാക്കി പാസ്റ്റർമാരായ വിൽസൺ ജോസഫ്, ഡോ. ബിജു ചാക്കോ, പാസ്റ്റർ ബിജു മാത്യൂ തുടങ്ങി വിവിധ ആത്മീയ നേതാക്കൾ സമ്മേളനത്തിൽ പ്രസംഗിച്ചു .25 സെൻ്ററുകളും 21 ഏരിയായുമടങ്ങുന്ന കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ആയിരത്തോളം ശുശ്രൂഷകർ സമ്മേളനത്തിൽ പങ്കെടുത്തു. ഐ.പി.സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ്റ് പാസ്റ്റർ കെ.വി. ജോസ്, സെക്രട്ടറി പാസ്റ്റർ.വർഗീസ് മാത്യൂ,ജോയിന്റ്സെക്രട്ടറിമാരായ പാസ്റ്റർ പി.പി. ജോസഫ്, ബ്രദർ പി.പോൾസൺ, ട്രഷറർ ബ്രദർ ഷാജി പാറേൽ എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.