പതിനഞ്ചാമത് ഐ.പി.സി. ഭൂട്ടാൻ റീജിയൻ വാർഷിക കൺവൻഷന് തിരശ്ശീല വീണു
ജയ്‌ഗോൺ: പതിനഞ്ചാമത് ഐ.പി.സി. ഭൂട്ടാൻ റീജിയൻ വാർഷിക കൺവൻഷൻ ഒക്ടോബർ 12 ന് രാവിലെ നടന്ന സഭായോഗത്തോടും കർത്തൃമേശയോടും കൂടി തിരശ്ശീല വീണു. സഭായോഗത്തിന് റീജിയൻ വൈസ് പ്രസിഡന്റ്റ് ഡോ. ബിന്നി മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് പാസ്റ്റർ അലക്‌സ് വെട്ടിക്കൽ മറ്റ് 24 ശുശ്രൂഷകന്മാരുടെ സഹകരണത്തോട് കർത്തൃമേശ ശുശ്രൂഷ നിർവ്വഹിച്ചു. പാസ്റ്റർ ഷിബു തോമസ് (അറ്റ്ലാന്റ) സമാപന സന്ദേശം നൽകി. പാസ്റ്റർ ബോബി മാത്യൂസിൻ്റെ പ്രാർത്ഥന ആശീർവ്വാദത്തോട് ഈ വർഷത്തെ കൺവൻഷന് സമാപനം കുറിച്ചു.
ഒക്ടോബർ 9-ന് വൈകിട്ട് ആറ് മണിക്ക് ആരംഭിച്ച കൺവൻഷൻ പാസ്റ്റർ അലക്‌സ് വെട്ടിക്കൽ പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിച്ചു. അന്നും തുടർന്നുള്ള രാത്രിയോഗങ്ങളിലും പാസ്റ്റേഴ്സ് ഷിബു തോമസ് (ഒക്കല ഹോമ), ഷിബു തോമസ് (അറ്റ്ലാൻ്റ), ബ്രൈറ്റ് ഏബ്രഹാം (അബുദാബി) എന്നിവർ പ്രധാനമായും ദൈവവ ചനം ശുശ്രൂഷിച്ചു. വെള്ളിയാഴ്‌ച നടന്ന പാസ്റ്റേഴ്‌സ് മീറ്റിംഗിൽ റീജിയനിൽ ഉൾപ്പെട്ട 120-ൽ അധികം ശുശ്രൂഷ കന്മാരും അവരുടെ ഭാര്യമാരും പങ്കെടുത്തു. ശനിയാഴ്‌ച നടന്ന യുവജനസമ്മേളനത്തിൽ ഏകദേശം 1500-ഓളം യൗവ്വനക്കാർ പങ്കെടുത്തു. പാസ്റ്റർ ബ്രൈറ്റ് ഏബ്രഹാം പ്രധാനമായി ശുശ്രൂഷിച്ചു. രണ്ട് രാത്രിയോഗങ്ങളി ലായും യുവജനസമ്മേളനത്തിലുമായി 300-ൽ അധികം യൗവ്വനക്കാർ സുവിശേഷവേലയ്ക്കായി സമർപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സ്‌നാനശുശ്രൂഷയിൽ 120-പേർ സ്നാനപ്പെട്ട് ദൈവസഭയോട് ചേർന്നു. ഈ യോഗങ്ങളിൽ അനേകർ രക്ഷിക്കപ്പെടുന്നതിനും, പലരും സ്‌നാനപ്പെടുവാൻ തീരുമാനം എടുക്കുന്നതിനും ഇടയായി. കൂടാതെ അനേകം രോഗികൾ സൗഖ്യം പ്രാപിച്ചു. ഭൂതബാധിതരായ പലരെയും ദൈവം പൂർണ്ണമായി വിടുവിക്കുകയും ചെയ്തു.
ഈ വർഷം പതിവിലും വിപരീതമായ ജനക്കൂട്ടമായിരുന്നു പങ്കെടുത്തത്. ഓരോ വർഷം കഴിയുന്തോറും കൺവൻഷനിൽ സംബന്ധിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വർദ്ധിച്ചുവരികയാണ്. വന്നു ചേർന്ന ജനം ആത്മാവിൽ പുഷ്ടിപ്രാപിക്കുന്നതിനും വചനത്തിൽ സന്തോഷിക്കുന്നതിനും ഇടയായി. പാസ്റ്റർ ലിബിന്റെ നേതൃ ത്വത്തിലുള്ള കൺവൻഷൻ ഗായകസംഘം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. റീജിയൻ ജോയിൻ്റ് സെക്രട്ടറി, പാസ്റ്റർ സന്തോഷ് ലോഹാർ, ട്രഷറാർ ബ്രദർ ജിജോ ജേക്കബ് എന്നിവർ കൺവൻഷൻ്റെ വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഈ വർഷം ആദ്യമായി യോഗങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യു വാൻ ദൈവം അവസരം നൽകി. ഹാർവെസ്റ്റ് ടി.വി.-യുടെ ചുമതലയിൽ വിവിധ മാധ്യമങ്ങളിലൂടെ പ്രക്ഷേ പണം നിർവ്വഹിച്ചു. മുൻവർഷങ്ങളിൽ പകൽ സമയങ്ങളിൽ മാത്രമായിരുന്നു ഭക്ഷണം നല്കിയിരുന്നത്. എന്നാൽ ഈ വർഷം രാത്രിയിലും യോഗാനന്തരം കൺവൻഷനിൽ പങ്കെടുത്ത എല്ലാവർക്കും ഭക്ഷണം നൽകിയത് വളരെ ദൂരെനിന്നുവന്നവർക്ക് ആശ്വാസമായിരുന്നു.

- Advertisement -



Comments are closed, but trackbacks and pingbacks are open.