സെൻ്റ് തോമസ് ഇവാൻജലിക്കൽ സഭ: റവ. ഡോ. ജോൺ മാത്യു പ്രതിനിധി സഭ അധ്യക്ഷൻ, കെ. ഒ. രാജുക്കുട്ടി ഉപാധ്യക്ഷൻ
റവ. സജി മാത്യു സഭാ സെക്രട്ടറി, റവ. സജി ഏബ്രഹാം, പ്രൊഫ. ഏബ്രഹാം ജോർജ് ട്രസ്റ്റിമാർ
തിരുവല്ല: സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രതിനിധി സഭാ അധ്യക്ഷനായി
റവ.ഡോ.ജോൺ മാത്യുവും ഉപാധ്യക്ഷനായി കെ. ഒ. രാജുക്കുട്ടിയും തെരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല മഞ്ഞാടിയിൽ നടന്ന ഇവാൻജലിക്കൽ സഭയുടെ പരമോന്നത സമിതിയായ പ്രതിനിധി സഭയുടെ 42-ാമത് സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
മറ്റു ഭാരവാഹികൾ :
റവ.കെ.സജി മാത്യു (സഭാ സെക്രട്ടറി), റവ.സജി ഏബ്രഹാം (വൈദീക ട്രസ്റ്റി),
പ്രൊഫ. ഏബ്രഹാം ജോർജ് (അത്മായ ട്രസ്റ്റി), റവ. സി. പി. മാർക്കോസ്
(സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി),റവ. ഡോ. ജിമ്മി ജോസഫ് പോൾ (സുവിശേഷ പ്രവർത്തന ബോർഡ് അസി. സെക്രട്ടറി), മേരി സഖറിയ (സേവിനി സമാജം സെക്രട്ടറി),
റവ. കെ. എസ്. ജെയിംസ് (സണ്ടേസ്‌കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി),റവ. ഷിജു മാത്യു (യൂത്ത് ബോർഡ് സെക്രട്ടറി), ഡോ. ജോസി വർഗീസ് (എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി)
പ്രതിനിധി സഭാ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട റവ. ഡോ. ജോൺ മാത്യൂ കൊട്ടാരക്കര തലച്ചിറ ഇടവകാംഗവും, കാരാപ്പള്ളിൽ കുടുംബാംഗവുമാണ്. നിലവിൽ യുവജന പ്രവർത്തന ബോർഡിൻ്റെ കടമ്പനാട് ശ്രദ്ധ പാലിയേറ്റിവ് കെയർ സെൻ്റർ ഡയറക്ടറുമാണ്.
പ്രതിനിധി സഭ ഉപാധ്യക്ഷൻ കെ.ഒ. രാജുക്കുട്ടി കൊട്ടാരക്കര ഉളിയനാട് ഇടവകാംഗവും തോട്ടത്തിൽ കുടുംബാംഗവുമാണ്. സഭയുടെ സൗത്ത് കേരള ഡയോസിസിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വൈഎംസിഎ സംസ്ഥാന വൈസ് ചെയർമാൻ, സംസ്ഥാന ട്രഷറർ,അഖിലേന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. റിട്ട. ഹെഡ്മാസ്റ്ററാണ്.
സഭാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റവ. കെ. സജി മാത്യു കല്ലിശേരി കൊച്ചുവാഴുവേലിൽ കുടുംബാംഗമാണ്. ഏഴംകുളം, കുളക്കട ഇടവക വികാരിയായി ഇപ്പോൾ പ്രവർത്തിക്കുന്നു. വൈദിക ട്രസ്റ്റി റവ.സജി ഏബ്രഹാം കൊച്ചുഴത്തിൽ കവിയൂർ സ്വദേശിയും, നിലവിൽ സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറിയുമാണ്.
അത്മായ ട്രസ്റ്റിയായി പ്രൊഫ.ഏബ്രഹാം ജോർജ് ചെറുകര കോയിക്കൽ കുടുംബാംഗമാണ്.തുരുത്തിക്കാട് ബിഎഎം കോളേജ് റിട്ട.പ് രിൻസിപ്പലാണ്. പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു.ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു. പി. സി. വർഗീസ് കൊല്ലം ധ്യാന പ്രസംഗം നടത്തി. സഭയുടെയും, വിവിധ ബോർഡുകളുടെയും വാർഷിക റിപ്പോർട്ടുകൾ സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജും വാർഷിക കണക്കും ബജറ്റും വൈദീക ട്രസ്റ്റി റവ. പി. ടി മാത്യുവും അവതരിപ്പിച്ചു. ബിഷപ്പ് ഡോ ടി.സി. ചെറിയാൻ, ബിഷപ്പ് ഡോ. എം. കെ. കോശി, വികാരി ജനറൽ റവ.ടി.കെ.ജേക്കബ്,
പ്രതിനിധി സഭാ ഉപാദ്ധ്യക്ഷൻ ഡെന്നി. എൻ. മത്തായി, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ്, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, അത്മായ ട്രസ്റ്റി ജോർജ് വർഗീസ്, പ്രൊഫ. വിജി തോമസ്, റവ. അനിഷ് തോമസ് ജോൺ, പ്രൊഫ. ജോസി വർഗീസ് എന്നിവർ പ്രസംഗിച്ചു. സഭയുടെ 7 ഡയോസിസുകളിൽ നിന്നുള്ള ഇടവകകളിലെ വൈദീകരും, തെരഞ്ഞെടുക്കപ്പെട്ട അത്മായ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.

- Advertisement -

Comments are closed, but trackbacks and pingbacks are open.