വിദ്യാസമുന്നതി: അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ ഇ.ഡബ്ല്യൂ.എസ് (ജനറൽ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍) വിഭാഗത്തിപ്പെട്ട 8 ക്ലാസ് മുതല്‍ പത്ത് വരെയും പ്ലസ്ടു, ഡിഗ്രി, പിജി, എന്‍ട്രന്‍സ് കോച്ചിംഗ്, ബാങ്ക്/ പിഎസ്എസി/യുപിഎസ്.സി കോച്ചിംഗ് തുടങ്ങി എല്ലാ കോഴ്‌സുകളും (ഗവണ്‍മെന്റ്, എയ്ഡഡ്, പ്രൈവറ്റ് അംഗീകൃത സ്ഥാപനങ്ങളില്‍) പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഇതോടൊപ്പം വിവിധ മത്സര പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകൾ നവംബർ 4 നകം നൽകണം. കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നവംബർ 7നകം ലഭിക്കണം. ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/ സി.എം.എ/ സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തരബിരുദം, ഗവേഷണ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് (Ph.D) എന്നീ വിഭാഗങ്ങളിലേക്കാണ് സ്കോളർഷിപ്പുകൾ ലഭ്യമാകുന്നത്. മെഡിക്കൽ/ എൻജിനീയറിങ്/ നിയമ (LAW) പഠനം/ കേന്ദ്ര സർവകലാശാല (CUET) പ്രവേശനം (ബിരുദം & ബിരദാനന്തര ബിരുദം) എന്നിവയ്ക്കുള്ള പ്രവേശന പരീക്ഷകൾ, സിവിൽ സർവീസസ്, ബാങ്ക്/ എസ്.എസ്.സി/ പി.എസ്.സി/ യു.പി.എസ്.സി/ മറ്റിതര മത്സര പരീക്ഷകൾ/ വിവിധ യോഗ്യത നിർണ്ണയ പരീക്ഷകൾ (NET/ SET/ KTET/ CTET etc.) തുടങ്ങിയവയുടെ പരിശീലനത്തിനുള്ള ധനസഹായമാണ് കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിൽ നൽകുന്നത്. വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.kswcfc.org സന്ദർശിക്കുക

- Advertisement -

Comments are closed, but trackbacks and pingbacks are open.