കെസിസി വനിത പ്രീ – അസംബ്ലി:ഡോ. സിസ തോമസ് ഉദ്ഘാടനം ചെയ്യും
അടൂർ: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി)സംസ്ഥാന വാർഷിക അസംബ്ലിക്ക് മുന്നോടിയായി നടത്തുന്ന വനിത പ്രീ അസംബ്ലി ഒക്ടോബർ 11 ശനി വൈകിട്ട് 3 മണിക്ക് അടൂർ തുവയൂർ എബനേസർ മാർത്തോമ്മാ പള്ളിയിൽ നടക്കും. കെസിസി പ്രസിഡൻ്റ് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനം കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സിസ തോമസ് ഉദ്ഘാടനം ചെയ്യും. കെസിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, കെസിസി വനിത കമ്മീഷൻ ചെയർപേഴ്സൺ ധന്യ ജോസ് എന്നിവർ വിഷയാവതരണം നടത്തും.

- Advertisement -

Comments are closed, but trackbacks and pingbacks are open.