ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ലേഡീസ് മിനിസ്ട്രീസ് ഏകദിന സെമിനാറിന് അനുഗ്രഹീത പരിസമാപ്തി
മുളക്കുഴ: 2025 ഒക്ടോബർ 1-ന് സീയോൻ കുന്ന് കൺവെൻഷൻ സെന്ററിൽ ഏകദിന സെമിനാർ നടന്നു. “നിങ്ങളുടെ വെളിച്ചം പ്രകാശമുള്ളതാകട്ടെ” എന്ന ആഹ്വാനത്തോടെ എൽ.എം. സംസ്ഥാന പ്രസിഡന്റ് സിസ്റ്റർ ഹെൽന റെജിയുടെ അധ്യക്ഷതയിൽ നടന്ന സെമിനാർ ദൈവസഭ ഓവർസിയർ റവ. വൈ. റെജി ഉദ്ഘാടനം ചെയ്തു. “നിങ്ങളുടെ നീതി പ്രവൃത്തികളാലും സൽപ്രവൃത്തികളാലുമാകേണം വെളിച്ചം പ്രകാശിക്കേണ്ടത്. അവനവനു നല്കപ്പെട്ട നിയോഗത്തിനായി ഏല്പിച്ചു കൊടുത്താൽ ദൈവം നിങ്ങളുടെ ഇരുട്ട് അകറ്റി പ്രകാശമാക്കും” എന്ന് യേശുവിന്റെ അമ്മ മറിയയെ ഉദാഹരണമാക്കി അദ്ദേഹം പ്രബോധിപ്പിച്ചു. ഡോ. സൂസൻ തോമസ് (ബഹ്‌റൈൻ) മുഖ്യപ്രഭാഷണം നടത്തി. “വെളിച്ചത്തിന്റെ പ്രതീകങ്ങളായ പരിശുദ്ധിയും വിശുദ്ധിയുമുള്ളവർ കർത്താവിൽ പ്രകാശിക്കേണ്ടതാണ്” എന്ന സന്ദേശവുമായി, മത്തായി സുവിശേഷം 5:14 ആസ്പദമാക്കി പ്രസംഗിച്ചു. അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യു, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷിജു മത്തായി, പാസ്റ്റർമാരായ സജി ജോർജ്, വി. പി.തോമസ്, ജെ. ജോസഫ്, അൽമായ സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല, ബ്രദർ അജി കുളങ്ങര എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സിസ്റ്റർ ജിൻസി സാം സങ്കീർത്തനം വായിച്ചു. സെക്രട്ടറി സിസ്റ്റർ സിസി ബാബു ജോൺ എൽ.എം.യുടെ പ്രവർത്തങ്ങളെക്കുറിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സിസ്റ്റർ മേരിക്കുട്ടി എബ്രഹാം സ്വാഗതം അറിയിച്ചു. ജോയിന്റ് സെക്രട്ടറി സിസ്റ്റർ ബ്ലെസ്സി തോമസ്, സിസ്റ്റർ ലീലാമ്മ അലക്സാണ്ടർ, സിസ്റ്റർ അമ്മുക്കുട്ടി ജോർജ് എന്നിവർ പ്രാർത്ഥിച്ചു. സ്റ്റേറ്റ് ഓർഗനൈസർ സിസ്റ്റർ ഷോൺ തോമസ് കൃതജ്ഞത രേഖപ്പെടുത്തി

- Advertisement -

Comments are closed, but trackbacks and pingbacks are open.