വ്യക്തിഗത ചാമ്പ്യനായി അഞ്ചാം ക്ലാസുകാരി
കൊട്ടാരക്കര: ഐ.പി.സി കൊട്ടാരക്കര മേഖലാ സൺഡേ സ്കൂൾ താലന്തു പരിശോധനയിൽ അഞ്ചാം ക്ലാസുകാരി പ്രിസ്കില്ല സൈമൺ ഈ വർഷത്തെ വ്യക്തിഗത ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു. 39 പോയിന്റ് നേടിയാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഐ.പി.സി കലയപുരം സെന്ററിൽ ഉൾപ്പെട്ട വിലങ്ങറ രഹബോത്ത് സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ സൈമൺ തോമസിന്റെയും സഹധർമ്മിണി പ്രീത ഐസക്കിന്റെയും മകളാണ് പ്രസ്കില്ലാ സൈമൺ.

- Advertisement -

Comments are closed, but trackbacks and pingbacks are open.