ഐ.പി.ജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 4 മുതൽ.

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (ഐ.പി.ജി) 49 മത് വാർഷീക ജനറൽ കൺവെൻഷൻ ഡിസംബർ 4 മുതൽ 7 വരെ തവയത്തുക്കോണം ചർച്ചിന് സമീപം നടക്കും. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സിനുരാജ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും. എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ 9 മണി വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ രാജു ആനിക്കാട്, ജസ്റ്റിൻ മോസസ്സ് (തമിഴ്നാട് ) ടെൻസൺ ജോസഫ് (യു.എസ്.എ) ,അനീഷ് എലപ്പാറ, ഷിബിൻ സാമുവേൽ, സിസ്റ്റർ റീജ ബിജു എന്നിവർ വിവിധ സെഷനുകളിൽ ദൈവ വചനം ശുശ്രൂഷിക്കും. ഈ ദിവസങ്ങളിൽ പകൽ പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷണറി സമ്മേളനം, സൺ‌ഡേസ്കൂൾ & സി.സി.വൈ.എം. സംയുക്ത സമ്മേളനം, ലേഡീസ് ഫെല്ലോഷിപ്പ്‌, ഞാറാഴ്ച പകൽ സംയുക്ത സഭായോഗവും നടക്കും. ഇന്ത്യയുടെ വിവിധ സംസ്ഥനങ്ങളിൽ നിന്നും ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും. ഇമ്മാനുവേൽ വോയ്സിനോടൊപ്പം പാസ്റ്റർ സാബു ചാരുംമൂട്, ബ്രദർ ജോൺസൺ അടൂർ, ബ്രദർ അനീഷ്, സിസ്.മോളമ്മ എന്നിവർ ഗാനശുശ്രുഷ നിർവഹിക്കും. കൺവെൻഷന്റെ അനുഗ്രഹീത നടത്തിപ്പിന് വേണ്ടി ജനറൽ സെക്രട്ടറി പാസ്റ്റർ സ്.ഡി.വിനോദും, കൺവീനറായി പാസ്റ്റർ അനൂപ് രത്നയും, ഇവരോട് ചേർന്ന് വിവിധ സബ് കമ്മറ്റികളും പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.