മാർഗ്ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നുവരെ

KE News Desk | Ernakulam

സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ക്രൈസ്‌തവർ ഉൾപ്പടെയുള്ള ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർഥികൾക്കായി ജനസംഖ്യാനുപാതികമായി മാർഗ്ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഇന്ന് സെപ്റ്റംബർ 29 വരെ നീട്ടി.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ് നൽകുന്നത്. 1,500 രൂപയാണ് സ്‌കോളർഷിപ് തുക.

കുടുംബ വാർഷിക വരുമാനം 2,50,000ത്തിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാല്കൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://margadeepam.kerala.gov.in/ മുഖേന ഓൺലൈനായി സ്‌കൂൾതലത്തിൽ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിക്കണം. നിശ്ചിത തീയതിക്കുളളിൽ സ്ഥാപന മേധാവി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.