പുനലൂർ :വൈഎംസിഎ അർദ്ധ വാർഷിക സമ്മേളനവും സാംസ്കാരിക സംഗമവും നടന്നു.വാർഷിക സമ്മേളനം വൈഎംസിഎ അഖിലേന്ത്യ ട്രഷറർ റെജി ജോർജ് ഇടയാറൻമുളയും ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സംഗമം ബാലാവകാശ കമ്മീഷൻ മുൻ അംഗം റെനി ആന്റണിയും ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ബോബി ഇ ചെറിയാൻ അധ്യക്ഷത വഹിച്ചു.
മുൻ അഖിലേന്ത്യാ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി ചാരിറ്റി വിതരണം നടത്തി.രക്ഷാധികാരി റവ.അലക്സാണ്ടർ തോമസ്,സ്മൃതി അൽഷിമേഴ്സ് സെൻ്റർ ഡയറക്ടർ റവ.ജിനു ജോൺ, മുൻ സബ് റീജൻ ചെയർമാൻ സഖറിയ വർഗീസ്,സബ് റീജിയൻ ജനറൽ കൺവീനർ ഷിബു കെ ജോർജ്,വൈസ് പ്രസിഡൻറ പി.ബാബു,സെക്രട്ടറി ജേക്കബ് എ ജോർജ്, റെജി കെ ബാബു, അനീഷ് എ, അനിറ്റാ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
വീൽചെയർ വിതരണം,ഇൻ്റർ സ്കൂൾ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം,പുതിയ അംഗങ്ങളുടെ പ്രതിഷ്ഠാ ശുശ്രൂഷ, സ്നേഹവിരുന്ന് എന്നിവയും നടന്നു.

- Advertisement -


Comments are closed, but trackbacks and pingbacks are open.