തിരുവല്ല : ശാരോൻ ഫെലോഷിപ്പ് സഭകളുടെ അന്തർദേശീയ ജനറൽ കൺവൻഷൻ 2025 ഡിസംബർ 1 തിങ്കൾ മുതൽ 7 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ സ്‌റ്റേഡിയത്തിൽ നടക്കും. ആത്മനിറവും വചന പരിജ്ഞാനവും ഉള്ള ദൈവദാസന്മാർ വചന പ്രഭാഷണം നടത്തും കൺവൻഷനോടനുബന്ധിച്ച് പാസ്റ്റേഴ്സ് കോൺഫ്രൻസ് , ബൈബിൾ സ്റ്റഡി , പൊതുയോഗം, മിഷൻ സമ്മേളനം , ധ്യാനയോഗം, സ്നാനശുശ്രൂഷ, പൊതുസഭായോഗം, കർത്തൃമേശാ ശുശ്രൂഷയും നടത്തപ്പെടും. ശാരോൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കും . കൺവൻഷൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പൊതുസഭാ മണ്ഡലം കൂടി വിവിധ സബ് കമ്മറ്റികളെ തെരഞ്ഞെടുത്തു.
പാസ്റ്റർമാരായ സജു പുന്നുസ്,എം റ്റി മാത്യു (പ്രയർ),ജോർജ്ജ് മുണ്ടകൻ, റെജി പി ശാമൂവേൽ (പബ്ലിസിറ്റി), ജേക്കബ് ജോർജ്ജ് ; ബ്രദർ ജേക്കബ് വർഗീസ് (ഫിനാൻസ്), പാസ്റ്റർ ജോൺ മാത്യു, ബ്രദർ ഏബ്രഹാം വർഗീസ് (അറേജ്‌മെൻ്റ്), പാസ്റ്റർ സാംസൺ തോമസ്, ബ്രദർ രാജൻ ഈശോ, ബ്രദർ പി കെ ജോൺ (ഫുഡ്), പാസ്റ്റർ സാബു ഫിലിപ്പ്, പാസ്റ്റർ ഫിന്നി ജേക്കബ് ഓടനാവട്ടം ( മ്യൂസിക്), പാസ്റ്റർ എം ജി മോനച്ചൻ,ബ്രദർ ഏബ്രഹാം ഉമ്മൻ (വോളൻ്റിയേഴ്സ്), പാസ്റ്റർ പി ഏ അനിയൻ, ബ്രദർ ഷിജു ജോർജ്ജ് (അക്കോമഡേഷൻ), പാസ്റ്റർ കെ എം കുര്യാക്കോസ്, പാസ്റ്റർ സി എ സന്തോഷ് (വിജിലൻസ് & മെഡിക്കൽ), പാസ്റ്റർ എബ്രഹാം കുര്യാക്കോസ്, പാസ്റ്റർ റ്റി എം ഫിലിപ്പ്, പാസ്റ്റർ റോയി വി ശമുവേൽ (കർതൃമേശ) എന്നിവർ വിവിധ സബ് കമ്മറ്റി കൺവീനിയേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു.
വാർത്ത:
പാസ്റ്റർ ജോർജ് മുണ്ടകൻ,
പാസ്റ്റർ. റെജി പി. ശമുവേൽ
(പബ്ലിസിറ്റി കൺവീനേഴ്സ്

- Advertisement -

Comments are closed, but trackbacks and pingbacks are open.