പ്രഷ്യസ് ആൻമേരിക്ക് ലീഡ് ഐ എ എസ് ജൂനിയർ മോക്ക് യു.പി.എസ്.സി ടെസ്റ്റിൽ ഒന്നാം റാങ്ക്
കോട്ടയം: ലീഡ് IAS അക്കാദമിയുടെ സംസ്ഥാനതല മോക്ക് യു.പി.എസ്.സി (MOCK UPSC IAS Junior) പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയം നേടി പ്രഷ്യസ് ആൻ മേരി അനിൽ. പ്രീലിംസ് , മെയ്ൻസ് , ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ടെസ്റ്റ് നടന്നത്. 262 വിദ്യാർത്ഥികളാണ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്.
വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ സമർപ്പണവുമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ വെള്ളിക്കര സഭാ (കുമ്പനാട് സെന്റർ) വിശ്വാസികളായ വിൻസിയുടെയും അനിൽ ഫിലിപ്പിന്റെയും ഏക മകളാണ് ആറാം ക്ലാസ്സുകാരിയായ പ്രഷ്യസ് ആൻ മേരി. ദൈവസഭയുടെ സൺഡേ സ്കൂൾ ആൻഡ് വൈ പി ഇ സംസ്ഥാന ക്യാമ്പിൽ, പ്രഷ്യസിന് മൊമെന്റോ നൽകി ആദരിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.