ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജോൺ ജോർജ് ഐ.പി.സി ആലത്തൂർ സെൻ്റെർ ശുശൂഷകനായി ചുമതല എടുത്തു
പാലക്കാട്: പാസ്റ്റർ ടി.പി പൗലോസിൻ്റെ നിര്യായണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമിച്ചത്. ഐ.പി.സി ഹെബ്രോൻ തേനിടുക്ക് സഭയിൽ ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ആലത്തൂർ സെൻ്ററിലെ ശുശ്രൂഷകന്മാരുടെയും സെൻ്റെർ കൗൺസിലഗങ്ങളുടെയും സംയുക്തയോഗത്തിൽ വച്ച് പാസ്റ്റർ ജോൺജോർജ് സെൻ്റെറിൻ്റെ ശുശ്രൂഷകനായി ചുമതലയേറ്റത്.
ഐ.പി.സി ജനറൽ കൗൺസിൽ അംഗങ്ങളായ പാസ്റ്റർ കെ.പി കുര്യൻ, ബ്രദർ ജയിംസ് വർക്കി നിലമ്പൂർ, ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ ജിമ്മി കുര്യാക്കോസ്, ബ്രദർ ജോർജ് തോമസ്, ബ്രദർ വിൻസൻ്റ് തോമസ്, അഡ്വ. ബ്രയ്റ്റ് കുര്യൻ, എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ആലത്തൂർ സെന്റർ വൈസ് പ്രസിഡന്റ് പി. ഡി. രമേശ്, സെന്റർ സെക്രട്ടറി ബോവസ് എന്നിവർ ശ്രൂശ്രൂഷകൾക്ക് നേതൃത്വം നൽകി.

- Advertisement -

Comments are closed, but trackbacks and pingbacks are open.