ഏ. ജി. റിവൈവൽ പ്രയറായ നിലയ്ക്കാത്ത പ്രാർത്ഥന തുടർച്ചയായ എഴുനൂറാമത് ദിവസം പിന്നിട്ടു

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

സെപ്തംബർ 1 മുതൽ 3 വരെ പ്രത്യേക യോഗങ്ങൾ

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ ആഗസ്റ്റ് 30ന് തുടർച്ചയായ എഴുനൂറാം ദിവസം പിന്നിട്ടു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

മാസാദ്യ ദിവസങ്ങളിൽ ബൈബിൾ പ്രഭാഷണവും ആരാധനയും 1,2,3 തീയതികളിൽ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടത്തി വരുന്നു. സെപ്തംബർ 1, 2, 3 തീയതികളിൽ സുവിശേഷ പ്രഭാഷകരും വേദാധ്യാപകരുമായ പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ ( സതേൺ ഏഷ്യ ബൈബിൾ കോളേജ്), പാസ്റ്റർ ജെയിംസ് ചാക്കോ റാന്നി (പവർ വിഷൻ), പാസ്റ്റർ വി.സി.ജോർജ്കുട്ടി കൽക്കട്ട (ജനറൽ സെക്രട്ടറി, അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യ) എന്നിവർ ഓരോ ദിവസങ്ങളിലും മുഖ്യ പ്രഭാഷണം നടത്തും.

പാസ്റ്റർ ബോബൻ ബാബു ദുബായ്, ബ്രദർ എബനേസർ തിരുവനന്തപുരം പാസ്റ്റർ ഇസഡ്. ഏബ്രഹാം മൂവാറ്റുപുഴ എന്നിവർ അദ്ധ്യക്ഷത വഹിക്കും.

ബ്രദർ ബിജോ ജി ബാബു ബഹ്റിൻ, കന്യാകുളങ്ങര എ ജി ചർച്ച് ക്വയർ, ബ്രദർ ബിപിൻ വർഗീസ് & ടീം ബാംഗ്ലൂർ എന്നിവർ ഗാനശുശ്രൂഷ നയിക്കും.

Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ച് മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.