കുന്നംകുളം യു.പി. എഫ് അനുമോദന സമ്മേളനം നാളെ

കുന്നംകുളം: യു.പി. എഫ് കുന്നംകുളത്തിൻ്റെ അഭിമുഖ്യത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച നാലു മണിക്ക് വടക്കാഞ്ചേരി റോഡിലുള്ള ചർച്ച് ഓഫ് ഗോഡ് ഹാളിൽ വെച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ. അനിൽ തിമോത്തിയുടെ അദ്യക്ഷതയിൽ കൂടുന്ന സമ്മേളത്തിൽ വെച്ച് മഹാത്മഗാന്ധി സർവ്വകലാശാലയിൽ നിന്ന് എം.എ ഗ്രാഫിക് ഡിസൈനിൽ രണ്ടാം റാങ്ക് നേടിയ സിസ്റ്റർ:ഗ്ലിൻസി സ്കറിയക്കും, എട്ടാം റാങ്ക് നേടിയ സിസ്റ്റർ:ഗ്ലിബി സ്കറിയക്കും,ഇംഗ്ലീഷ് ബൈബിൾ (1957 പേജ് 930 ദിവസം 108 പേന) മലയാളം ബൈബിൾ (1435 പേജ് 609 ദിവസം 60 പേന) കൈ കൊണ്ട് എഴുതി കഴിവ് തെളിയിച്ച സിസ്റ്റർ സിംസ രാജനുമുള്ള അവാർഡ് വിതരണം യു.പി.എഫ് ചെയർമാൻ പാസ്റ്റർ: ഇ. ജി ജോസ് നിർവ്വഹിക്കും. യു.പി എഫ് ജനറൽ പ്രസിഡണ്ട് ഡോ: സാജൻ സി. ജേക്കബ് അനുമോദന സന്ദേശം നൽകും. യു പി എഫ് സോണൽ പ്രസിഡണ്ട് പാസ്റ്റർ: ബെന്നി ജോസഫ്, സെക്രട്ടറി പാസ്റ്റർ: പി ജെ ജോണി, കോർഡിനേറ്റർമാരായ പാസ്റ്റർ: സുരേഷ് എടക്കളത്തൂർ, പാസ്റ്റർ: സി.സി.ജോൺ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.