ഐപിസി പാമ്പാടി സെന്റർ പിവൈപിഎ യ്ക്ക് പുതിയ ഭരണ സമിതി

വാർത്ത : യോശുവ അനീഷ്‌ (പബ്ലിസിറ്റി കൺവീനർ)

പാമ്പാടി : ഐപിസി പാമ്പാടി സെന്റർ പിവൈപിഎയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആഗസ്റ്റ് 24 ന് ഞായറാഴ്ച്ച നടന്ന പൊതുയോഗത്തിൽ പുളിക്കൽ കവല സീയോൻ ഗ്രൗണ്ടിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ നേത്യത്യം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ് അദ്ധ്യക്ഷനായിരുന്നു.
റിപ്പോർട്ട് സെക്രട്ടറി കെസിയ മേരി തോമസും, കണക്ക് സിജി വി. ജോണും വായിച്ചു. തുടർന്ന് 2025 – 2028 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

രക്ഷാധികാരി : പാസ്റ്റർ സാം ദാനിയൽ
പ്രസിഡന്റ് : പാസ്റ്റർ ജസ്റ്റിൻ ജേക്കബ്
വൈസ് പ്രസിഡന്റ്‌: ജോസി ജോസഫ്
സെക്രട്ടറി : ഗ്ലോറിയ വർഗീസ്
ജോയിന്റ് സെക്രട്ടറി : ഷോൺ സി ഷാജി
ട്രഷറർ : കെവിൻ ജോൺ തോമസ്
പബ്ലിസിറ്റി കൺവീനർ : യോശുവ അനീഷ്.
തുടങ്ങി പതിനൊന്നങ്ക കമ്മറ്റിയെ തിരഞ്ഞെടുത്തു.
മേഖല പ്രതിനിധി :- യോശുവ അനീഷ്
സ്റ്റേറ്റ് പ്രതിനിധി:- പാസ്റ്റർ ജസ്റ്റിൻ ജേക്കബ്. മ്യൂസിക് കൺവീനർ:- ഷോബി സോളമൻ, ഷോൺ സി ഷാജി,
പ്രയർ കൺവീനർ : ഇവാ പ്രൈസ് ഫിലിപ്പ്, ചാരിറ്റി : നോബി എബി, ഹെൽത്ത്‌ വിംഗ് : ജോണി പി എബ്രഹാം.

അഡ്വൈസറി ബോർഡ്:-
ജനറൽ കോഡിനേറ്റർ :- കൊച്ചുമോൻ തോപ്പിൽ, ജനറൽ ജോയിന്റ് കോഡിനേറ്റർ :- പാസ്റ്റർ അനീഷ് പാമ്പാടി, കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.