വാർഷിക ഉപവാസ പ്രാർത്ഥനയും ഉണർവ്വയോഗങ്ങളും

കലയപുരം: ഐ.പി.സി കലയപുരം സെന്ററിന്റെയും ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ പത്താമത് വാർഷിക ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2025,ആഗസ്റ്റ് 27 മുതൽ 30 വരെ ഐ.പി.സി കലയപുരം ഹെബ്രോൻ ഹാളിൽ വച്ച് നടക്കും. ബുധനാഴ്ച രാവിലെ 10 മണിക്ക് സെന്റർ പാസ്റ്റർ ജി. ജോസഫ് കുട്ടിയുടെ അധ്യക്ഷതയിൽ ചെയർമാൻ പാസ്റ്റർ തോമസ് എം കിടങ്ങാലിൽ പ്രാർത്ഥിച്ച് ആരംഭിക്കും. പാസ്റ്റർമാരായ റെജി മാത്യു (കോട്ടയം ),വിനിൽ ജോസഫ്, ബ്ലെസ്സി ജോബിൻ, ബൈജു ഉപ്പുതുറ, ബെഞ്ചമിൻ വർഗീസ്, തോമസ് എം കിടങ്ങാലില്‍ എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്നും സംസാരിക്കും. സംഗീത ശുശ്രൂഷകൾ സെന്റർ ക്വയർ നിർവഹിക്കും. ശനിയാഴ്ച നടക്കുന്ന മാസയോഗത്തോടുകൂടി മീറ്റിങ്ങുകൾ പര്യവസാനിക്കും. പാസ്റ്റർമാരായ ജോൺ വർഗീസ് ( കൺവീനർ), ഇ.ടി എബ്രഹാം, ജിജി ജോർജ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.