കുടുംബങ്ങൾ ക്രിസ്തു കേന്ദ്രീകൃതമാകണം: റവ. ഷിബു ഏബ്രഹാം ജോൺ
കൊട്ടറ: ദൈവം നൽകിയ വരദാനമാണ് കുടുംബ ജീവിതമെന്നും ക്രിസ്തു കേന്ദ്രീകൃതമായ കുടുംബം വിജയപ്രദമായി തീരുമെന്നും മാർത്തോമ്മാ സഭ കൊട്ടാരക്കര – പുനലൂർ ഭദ്രാസന സെക്രട്ടറി റവ. ഷിബു ഏബ്രഹാം ജോൺ പറഞ്ഞു. കൊട്ടറ ആലുംമൂട്ടിൽ കുടുംബയോഗത്തിന്റെ ത്രൈമാസ പ്രെയർ ഫെലോഷിപ്പും കുടുംബ സംഗമവും കുടുംബയോഗം കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡൻ്റ് ബി. ജേക്കബ് അധ്യക്ഷത വഹിച്ചു. പുന്നക്കോട് സെൻ്റ് തോമസ് എച്ച് എസ് റിട്ട. ഹെഡ്മാസ്റ്റർ എം. സി. ജേക്കബ് മേടയിൽ, കൊട്ടറ ബഥേൽ മാർത്തോമ്മാ പള്ളി വികാരി റവ. കെ. മാത്യു എന്നിവർ സന്ദേശം നൽകി. ജി. ജോൺസൺ,
മിനി ജോർജ്, എം. ജോർജ്കുട്ടി എന്നിവർ പ്രാർത്ഥന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഭാരവാഹികളായ പി. ജെ. റോയി, ജോൺ തോമസ്, പി.സി. ജെയിംസ്, ഷിജു കെ അലക്സ്, ബീന ബാബു, വൈ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.