ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം: ബെന്യാമിൻ ശങ്കരത്തിൽ
റാന്നി: ക്രൈസ്തവ വിശ്വാസികളുടെ പിന്നോക്ക അവസ്ഥ പഠിക്കാൻ നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് നടപ്പിലാക്കാൻ അനന്തമായി നീളുന്നത് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെയുള്ള അനീതിയാണെന്നും അടിയന്തരമായി നടപ്പിലാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്നും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ പറഞ്ഞു. നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് റാന്നി അസംബ്ലി മണ്ഡലം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം സെക്രട്ടറി പ്രശാന്ത് ബി മോളിക്കൽ അധ്യക്ഷനായി. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നാക്രമണങ്ങളിൽ ശക്തമായി പ്രതിഷേധിക്കണമെന്നും ക്രൈസ്തവ വിഭാഗത്തിന് നീതി നിഷേധിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നിലപാടുകൾ പുനപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ സെക്രട്ടറി അനീഷ് തോമസ്, റവ: ബിജു എ എസ്, ക്യാപ്റ്റൻ ടിനോ തോമസ് , പാസ്റ്റർ സജി ചെറിയാൻ, രാജു തേക്കട, തുടങ്ങിയവർ പ്രസംഗിച്ചു.
റാന്നി നിയോജക മണ്ഡലം
ഭാരവാഹികൾ:-
പ്രസിഡന്റ് : റവ : ബിജു എ എസ്
സെക്രട്ടറി : പ്രശാന്ത് ബി മോളിക്കൽ
വൈസ് പ്രസിഡന്റമാർ : പാസ്റ്റർ സജി ചെറിയാൻ, ക്യാപ്റ്റൻ ടിനോ തോമസ്
ട്രഷർ : അബിനു മഴുവേഞ്ചേരി
ജോയിന്റ് സെക്രട്ടറി : അമൽ ഷിബു
കോ – ഓർഡിനേറ്റർ : രാജു തേക്കട

- Advertisement -

Comments are closed, but trackbacks and pingbacks are open.