നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വൈഎംസിഎ പ്രസ്ഥാനത്തിൻ്റെ സാമൂഹ്യ പ്രതിബദ്ധത ശ്രദ്ധേയം: പി. സി. വിഷ്ണുനാഥ് എംഎൽഎ

കുരീപ്പള്ളി വൈഎംസിഎയുടെ കർമ്മ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കുരീപ്പള്ളി : വൈഎംസിഎ യുടെ പ്രവർത്തന വർഷത്തെ കർമ്മ പദ്ധതികൾ പി.സി. വിഷ്ണു നാഥ്‌ എം എൽഎ ഉദ്ഘാടനം ചെയ്തു.രണ്ടു നൂറ്റാണ്ടായി ആഗോളതലത്തിൽ നിറഞ്ഞു നിന്ന് പ്രവർത്തിക്കുന്ന വൈഎംസിയുടെ സാമൂഹ്യപ്രതിബദ്ധത പ്രശംസനീയം എന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് കെ.ജോൺ അധ്യക്ഷത വഹിച്ചു.വൈഎംസിഎ ദേശീയ പ്രോപ്പർട്ടി മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻഅഡ്വ. ജോസഫ് ജോൺ കുളക്കട രാജു അനുസ്മരണം ഉദ്ഘാടനം ചെയ്തു.സാമൂഹ്യ സേവനരംഗത്ത് നിറസാന്നിധ്യമായിരുന്ന കുളക്കട രാജു കാലത്തിനു മുമ്പേ നടന്ന കർമ്മയോഗിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റവ.വിനോജ് വർഗീസ് ധ്യാന പ്രസംഗം നടത്തി. സബ് റീജിയൻ ചെയർമാൻ ടി.കെ ജേക്കബ്,റീജിയണൽ ട്രെയിനിംഗ് – ലീഡർഷിപ്പ് കമ്മിറ്റി ചെയർമാൻജോർജ് കോശി, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി.എസ്. സിന്ധു,മുൻ സബ് റീജിയൻ ചെയർമാൻഎം. തോമസ്കുട്ടി, റവ. തങ്കച്ചൻ പനങ്കാല, സബ് റീജിയൻ ജനറൽ കൺവീനർ ജി.വി.ചാക്കോ, ജോൺ വർഗീസ് പുത്തൻപുര , പാസ്റ്റർ. സാം.ടി.മുഖത്തല,കെ.ലാലു, കെ. ജേക്കബ്, ‌ഗ്രേസമ്മ ജോൺ,ലാലു ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
ഡയാലിസിസ് സഹായത പദ്ധതി,സ്കോളർഷിപ്പ് വിതരണം,ചികിത്സാ സഹായ വിതരണം,പ്രതിഭാ സംഗമം എന്നിവയും നടന്നു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.