ഐപിസി മേഖല സൺഡേസ്കൂൾ ദിനാചരണം ഓഗ. 17ന് (ഞായർ)
കുമ്പനാട്: ഐപിസി മേഖല സൺഡേസ്കൂൾ ദിനാചരണം നാളെ (ഞായർ) പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രാദേശിക സഭകളിൽ നടക്കും. സൺഡേസ്കൂളിൻ്റെ പ്രധാന്യത്തെയും കുട്ടികളിലെ ധാർമ്മിക ബോധ്യത്തെയും കുറിച്ച് ആരാധനായോഗത്തിൽ സന്ദേശം നൽകുകയും പ്രവർത്തനങ്ങൾക്കായി പ്രത്യേക സ്തോത്രകാഴ്ച്ചയും സ്വമേധാദാനവും സ്വീകരിക്കുകയും ചെയ്യും.
സമാഹരിക്കുന്ന തുക ഓഗസ്റ്റ് 30ന് മുൻപ് മേഖല ട്രഷറർ വി. സി. ബാബുവിനെ ഏൽപ്പിക്കണമെന്ന് സെക്രട്ടറി പാസ്റ്റർ ജോസ് വർഗീസ് അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.