വയനാട്ടിൽ ക്രൈസ്തവ എഴുത്തുപുരയുടെ ‘കരുതൽ ‘അഞ്ചാം ഘട്ടം നടന്നു

കൽപ്പറ്റ: ക്രൈസ്തവ എഴുത്തുപുരയും സാമൂഹ്യ സേവന വിഭാഗവുമായ ശ്രദ്ധയും ഫ്ലോറിഡ ബഥേൽ ഇന്ത്യ പെന്തകോസ്തൽ ചർച്ചും സംയുക്തമായി ഉരുൾപൊട്ടലുണ്ടായ
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, 50 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം കരുതൽ ഘട്ടം – 5 ഓഗസ്റ്റ് 15 ന് രാവിലെ 10:30 ന് മാനന്തവാടി പാക്കം ട്രൂത്ത് ആന്റ് ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ചും ഉച്ചയ്ക്കുശേഷം 3:00 മണിയ്ക്ക് കൽപ്പറ്റ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ചും നടന്നു. പാസ്റ്റർ തിമോത്തി ദത്തൻ അധ്യക്ഷത വഹിച്ച മീറ്റിങ്ങുകളിൽ ഫിന്നി കാഞ്ഞങ്ങാട് (ജനറൽ പ്രസിഡന്റ്, ക്രൈസ്തവ എഴുത്തുപുര) ഉദ്ഘാടനം ചെയ്യുകയും ക്രൈസ്തവ എഴുത്തുപുരയുടെ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് പങ്കുവെക്കുകയും ചെയ്തു.

സഹായ വിതരണോദ്ഘാടനം സാമുവേൽ ജോർജ്ജ് (പ്രസിഡന്റ്, ക്രൈസ്തവ എഴുത്തുപുര, കേരള നോർത്തേൺ ചാപ്റ്റർ) നിർവഹിച്ചു. പാസ്റ്റർ ജോഷി കട്ടിക്കുളം, പാസ്റ്റർ ദേവൻ എന്നിവർ ആശംസകൾ അറിയിച്ചു.

ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തെ സഭാശുശ്രൂഷകനും സാമൂഹ്യ പ്രവർത്തകനുമായ പാസ്റ്റർ സക്കായി യോഗങ്ങൾക്ക് നേതൃത്വം നൽകുകയും അർഹരായവരെ കണ്ടെത്തുവാൻ മുൻകൈ എടുക്കുകയും ചെയ്തു.
ശക്തമായ കാലവർഷത്തിൽ ഉപജീവനമാർഗ്ഗം കണ്ടെത്തുവാൻ കഴിയതെ പ്രതിസന്ധിയിൽ ആയിരിക്കുന്ന കുടുംബങ്ങൾക്ക് 50 കുടുംബങ്ങൾക്ക് ആശ്വാസമായിട്ടാണ് ഈ സഹായ വിതരണം നടന്നത്.

ദുരിത ബാധിർക്ക് മുൻപ് 4 ഘട്ടങ്ങളിലായി ഗൃഹോപകരണങ്ങളും മറ്റ് അവശ്യ വസ്തുക്കളും നൽകുവാൻ ക്രൈസ്തവ എഴുത്തുപുരയ്ക്ക് കഴിഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.