റ്റി.പി.എം തിരുവല്ല സെന്റർ: ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും നാളെ മുതൽ

പഠനവിഷയം: യുദ്ധത്തിൽ ജ്ഞാനം

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്ററിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും നാളെ ആഗസ്റ്റ് 17 മുതൽ 23 ശനി വരെ പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റി.പി.എം സെന്റർ ആരാധനാലയത്തിൽ വെച്ച് നടക്കും.

ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ വൈകിട്ട് 5.45 ന് ബൈബിൾ ക്ലാസ്സ്, തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥന, വൈകിട്ട് 3 ന് പ്രത്യേക പ്രാർത്ഥന, ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് 6 ന് കാത്തിരിപ്പ് യോഗം എന്നിവ നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.