വയനാട്ടിൽ വീണ്ടും സഹായഹസ്തവുമായി ക്രൈസ്തവ എഴുത്തുപുര

കൽപ്പറ്റ: ക്രൈസ്തവ എഴുത്തുപുരയും സാമൂഹ്യ സേവന വിഭാഗവുമായ ശ്രദ്ധയും ഫ്ലോറിഡ ബഥേൽ ഇന്ത്യ പെന്തകോസ്തൽ ചർച്ചും സംയുക്തമായി ഉരുൾപൊട്ടലുണ്ടായ
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, 50 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം കരുതൽ ഘട്ടം – 5 ഓഗസ്റ്റ് 15 ന് നാളെ
രാവിലെ 10:30 ന് മാനന്തവാടി പാക്കം ട്രൂത്ത് ആന്റ് ലൈഫ് ട് ട്രൈബൽ ഫെല്ലോഷിപ്പ് ചർച്ചിലും ഉച്ചയ്ക്കുശേഷം 3.00 മണിയ്ക്ക് കൽപ്പറ്റ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓഡിറ്റോറിയത്തിലും നടക്കും.
പാസ്റ്റർ തിമോത്തി ദത്തൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫിന്നി കാഞ്ഞങ്ങാട് (ജനറൽ പ്രസിഡന്റ്, ക്രൈസ്തവ എഴുത്തുപുര) ഉദ്ഘാടനം ചെയ്യും. സഹായ വിതരണം സാമുവേൽ ജോർജ്ജ് ( പ്രസിഡന്റ്, ക്രൈസ്തവ എഴുത്തുപുര, കേരള സതേൺ ചാപ്റ്റർ) നിർവഹിക്കും.

ഉരുൾപൊട്ടൽ നടന്ന ദുരിത ബാധിർക്ക് 4 ഘട്ടങ്ങളിലായി ഗൃഹോപകരണങ്ങളും മറ്റ് അവശ്യ വസ്തുക്കളും നൽകുവാൻ ക്രൈസ്തവ എഴുത്തുപുരയ്ക്ക് കഴിഞ്ഞു. ശക്തമായ കാലവർഷത്തിൽ ജോലി ചെയ്യുവാൻ കഴിയാത്ത അവസ്ഥയിൽ സമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായിട്ടാണ് ഈ സഹായ വിതരണം നടക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.