ഇംഗ്ലീഷിലും ഹിന്ദിയിലും ഓൺലൈൻ വേദപഠനപദ്ധതിയുമായി ശുഭ് സന്ദേശ് അധ്യയൻ
തിരുവല്ല: ശുഭ് സന്ദേശ് അധ്യയൻ 2023-ൽ തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു. പരിശീലനം ലഭിക്കാത്ത പാസ്റ്റർമാരെയും ആദ്യ തലമുറ വിശ്വാസികളെയും ബൈബിൾ പഠിപ്പിക്കുക, ശുശ്രൂഷാ പരിശീലന സാഹിത്യങ്ങളിലൂടെ കരുത്തരാക്കുക എന്നതാണ് ഈ ടീമിന്റെ ലക്ഷ്യം.
ഇതിനകം ഹിന്ദിയിൽ 23 അടിസ്ഥാന ക്രൈസ്തവ ഗ്രന്ഥങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലെ സഭകളെ ശക്തിപ്പെടുത്തുവാൻ ഇവ സഹായകരമാകും. ദക്ഷിണേഷ്യയിലെ വിവിധ പ്രാദേശിക ഭാഷകളിൽ ലളിതവും, എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ ക്രൈസ്തവ സാഹിത്യങ്ങൾ രചിക്കുക എന്നതാണ് വിശാലമായ ദർശനം. പല പ്രദേശങ്ങളിലും ഇത്തരം ഗ്രന്ഥങ്ങളുടെ അഭാവം അനുഭവപ്പെടുന്നുണ്ട്.
ഉടൻ തന്നെ, നെപ്പാളി, തെലുങ്ക്, കന്നഡ, പഞ്ചാബി ഭാഷകളിലേക്കുള്ള വിവർത്തന-പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതാണ്. അനൗപചാരിക രീതിയിലുള്ള ദൈവശാസ്ത്ര വിദ്യാഭ്യാസം പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുവാൻ ശുഭ് സന്ദേശ് അധ്യയൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഈ ഗ്രന്ഥങ്ങൾ പാസ്റ്റർമാർക്കും, മിഷനറിമാർക്കും, സണ്ടേ സ്കൂൾ അധ്യാപകർക്കും, ബൈബിൾ പരിശീലന കേന്ദ്രങ്ങൾക്കും, ജോലിയോട് കൂടി ശുശ്രൂഷ ചെയ്യുന്നവർക്കും, ഓൺലൈൻ പഠിതാക്കൾക്കും, ദൈവവചനം പഠിച്ചു ക്രൈസ്തവ ശുശ്രൂഷയിൽ പങ്കാളിയാകുവാൻ ആഗ്രഹിക്കുന്ന ഏവർക്കും പ്രയോജനപ്രദമായിരിക്കും.
ഇംഗ്ലീഷിൽ തയ്യാറാക്കിയ പുസ്തകങ്ങൾ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക:
www.shubhsandeshadhyayan.org

- Advertisement -


Comments are closed, but trackbacks and pingbacks are open.