ഐ സി. പി. എഫ്. ഇടുക്കി ജില്ല ബോധവത്കരണ റാലി ആഗസ്റ്റ് 15 ന്
കട്ടപ്പന: ഐ. സി. പി. എഫ്. ഇടുക്കിയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ മേഖലകളിൽ സാമൂഹ്യ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയാണ്. മദ്യത്തിനും എതിരെ ജാഗ്രത പുലർത്തേണ്ടതിനു, പൊതുജനങ്ങളെ ബോധവാന്മാരാക്കേണ്ടതിനുതകുന്ന പരിപാടികളാണ് റാലിയിൽ ഉണ്ടാവുക. ദൃശ്യവികാരങ്ങളും സംഗീതപരിപാടികളും ഉണ്ടായിരിക്കും. നിത്യമായതും യാഥാർത്യമായതുമായ സ്വാതന്ത്ര്യത്തിന്റെ സന്ദേശവുമായി ഇന്ത്യയുടെ 79-ആം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 ന് രാവിലെ 8 മണിക്ക് ഏലപ്പാറ നിന്നും ആരംഭിച്ച് വാഗമൺ, വളകോട്, ഉപ്പുതറ, മേരികുളം, സ്വരാജ്, ലാബ്ബക്കട, കാഞ്ചിയാർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 4:30 ന് നാരിയംപാറയിൽ സമാപിക്കും. ഐ. സി. പി. എഫ്. സീനിയർ ഫോറത്തിന്റെ ഭാരവാഹികളും യുവജനപ്രവർത്തകരും പങ്കെടുക്കും. ഐ. സി. പി. എഫ്. മ്യൂസിക് ബാൻഡ്, ഇടുക്കി സംഗീത പരിപാടികൾക്ക് നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.