ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം സോജു സി. ജോസിന് ലഭിച്ചു
അടൂർ: ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം അഗോളതലത്തിൽ സംഘടിപ്പിച്ച സീസൺ 3 അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ ‘ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം’ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സോജു സി ജോസ് നേടി. സീസൺ 2 വിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു.1700 പേരാണ് ഇതിൽ വിവിധ രാജ്യങ്ങളിൽ നിന്നായി പങ്കെടുത്തത്.

അടൂർ കടമ്പനാട് ആണ് സ്വദേശം. മണ്ണാറോട് ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം ആണ് സോജു. ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ Bsc physics ബിരുദം ചെയ്യുന്നു.
ഓർമ്മ പുരസ്കാരം നേടിയ സോജു സി ജോസ് പത്തനംതിട്ട കടമ്പനാട് ബേത്ത്ഹാരൻ വീട്ടിൽ പ്രവാസിയായ ജോസ് ചെറിയാൻ്റെയും ഏനാത്ത് മൗണ്ട് കാർമ്മൽ സി എം ഐ സെൻട്രൽ സ്കൂൾ അധ്യാപിക സുമ ജോസിൻ്റെയും മകനാണ്. സോനു സി ജോസ് സഹോദരനാണ്.
സഹോദരൻ സോനു സി ജോസും കലാസാംസ്കാരിക മേഖലകളിൽ വളരെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ഇരുവരും ക്രൈസ്‌തവ സഭകൾക്ക് ഒരു മുതൽക്കൂട്ടാണ്. സോജു സി ജോസിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

- Advertisement -



Comments are closed, but trackbacks and pingbacks are open.