കെ. സി. മാത്യു മെമ്മോറിയൽ ട്രസ്റ്റ് വാർഷിക പ്രഭാഷണം സംഘടിപ്പിച്ചു
വാളകം: കെ. സി. മാത്യു മെമ്മോറിയൽ ട്രസ്റ്റ് 21-ാമത് വാർഷിക പ്രഭാഷണവും അനുസ്മരണ സമ്മേളനവും സിസിഎച്ച്ആർ ഡയറക്ടർ ഡോ. എം. കെ. പി. റോയി ഉദ്ഘാടനം ചെയ്തു.
നിസ്വാർത്ഥ സേവന മാതൃകകൾ ഇല്ലാത്ത കാലത്ത് കെ. സി. മാത്യു കാലത്തിനു മുമ്പെ നടന്ന കർമ്മയോഗിയും മാതൃക ജീവിത വിജയത്തിന് ഉത്തമ മാതൃകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മെമ്മോറിയൽ ട്രസ്റ്റ് ചെയർപേഴ്സൺ പി. ആർ മറിയാമ്മ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ഏബ്രഹാം കരിക്കം, കെ. ഒ. രാജുക്കുട്ടി, ജേക്കബ് മാത്യു കുരാക്കാരൻ, കെ. സി. തോമസ്, പി. കെ. രാമചന്ദ്രൻ, ബി. എൽ. മോഹൻദാസ്, അഡ്വ. അലക്സ് മാത്യു,കെ.ജി.മത്തായികുട്ടി,ജിയോ തലച്ചിറ എന്നിവർ പ്രസംഗിച്ചു. കെ.സി.മാത്യു സ്മാരക ക്വിസ് മത്സരത്തിൽ അഞ്ചൽ സെൻ്റ് സെൻ്റ് ജോൺസ് സെൻട്രൽ സ്കൂൾ, കരിക്കം കിപ്സ്, ചാത്തന്നൂർ കാരംകോട് വിമലഹൃദയ സെൻട്രൽ സ്കൂൾ, വാളകം മാർത്തോമ്മാ ഹൈസ്കൂൾ എന്നീ ടീമുകൾ വിജയികളായി.

- Advertisement -

Comments are closed, but trackbacks and pingbacks are open.