പത്തനാപുരം സെന്റർ പിവൈപിഎ ശാലേം ഫെസ്റ്റ് സീസൺ 7 സെപ്റ്റംബർ 3 മുതൽ

പത്തനാപുരം :പത്തനാപുരം സെന്റർ പിവൈപിഎയുടെയും പത്തനാപുരം ഐപിസി ശാലേം സഭയുടെയും ആഭിമുഖ്യത്തിൽ ശാലേം ഫെസ്റ്റ് സീസൺ 7 സെപ്റ്റംബർ 3 മുതൽ 5 വരെ നടത്തപ്പെടും. യൂത്ത് ക്യാമ്പും, കൺവൻഷനും എല്ലാ ദിവസവും പത്തനാപുരം ഐപിസി ശാലേം ഗ്രൗണ്ടിൽ വച്ചാണ് നടക്കുന്നത്.
ഐപിസി പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി. എ തോമസ് ഉദ്ഘാടനം ചെയ്യും.പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ജേക്കബ് ജോർജ്,പാസ്റ്റർ ബി. മോനച്ചൻ,പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ റെജി മാത്യു,പാസ്റ്റർ അനീഷ് കൊല്ലം, സുവി. കാലേബ് ജി. ജോർജ്,പാസ്റ്റർ ബൈജു മാലക്കര, പാസ്റ്റർ സജോ തോണിക്കുഴിയിൽ,പാസ്റ്റർ ബിനു ആലുമൂട്ടിൽ,ഡോ. നിസ്സി ജേക്കബ്,ബ്രദ. ജസ്റ്റിൻ നെടുവേലി, സുവി. മോൻസി പി. മാമൻ എന്നിവർ ക്ലാസ്സുകൾ നയിക്കും.


പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ, പാസ്റ്റർ ഇമ്മനുവേൽ കെ. ബി, പാസ്റ്റർ സാമൂവേൽ വിത്സൻ,ജോൺസൻ ഡേവിഡ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ഈ ക്യാമ്പുകളിൽ പി. എം ഫിലിപ്പ്, അഡ്വ. ജോൺസൻ കെ. സാമൂവേൽ,ജോൺസൺ ശാലേം, സുവി. ഷിബിൻ ജി. ശാമുവേൽ,ഷിബിൻ ഗിലയാദ്, ബ്ലെസ്സൻ ബാബു എന്നിവർ അഥിതികളായി പങ്കെടുക്കും.എല്ലാവരെയും ഈ യോഗങ്ങളിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.