ക്രൈസ്തവ സഭകൾക്ക് നേരെ നിരന്തര ആക്രമണം: തിരുവനന്തപുരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവനന്തപുരം : വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരമായി പാസ്റ്റർമാരും ക്രൈസ്തവ പ്രവർത്തകരും ആക്രമിക്കപ്പെടുന്നതിനെതിരെ തിരുവനന്തപുരത്ത് പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചു. വൈ.എം.സി.എ ഹാളിൽ വോയ്സ് ഓഫ് ക്രിസ്ത്യൻസിൻ്റെ നേതൃത്വത്തിൽ ഹാർവെസ്റ്റ് ടി.വി സംഘടിപ്പിച്ച യോഗത്തിൽ പെർസിക്യൂഷൻ റിലീഫ് സ്ഥാപക പ്രസിഡൻ്റ് ബ്രദർ ഷിബു തോമസ് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് ക്രൈസ്തവർ നിരന്തരമായി ആക്രമിക്കപ്പെടുന്നതിൽ തൻ്റെ ആശങ്ക അദേഹം പങ്ക് വച്ചു. പീഡകളിലൂടെ കടന്ന് പോകുന്ന സഭകളും പാസ്റ്റർമാരും അവരുടെ കുടുംബാംഗങ്ങളും തികെച്ചും ഒറ്റപ്പെട്ട് പോകുന്ന സാഹചര്യം ഉണ്ടെന്നും അവരെ സഹായിക്കാനും അവർക്കായി പ്രാർത്ഥിക്കാനും സഭാവിഭാഗങ്ങൾ ഒന്നിച്ച് മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം അതാത് സർക്കാരുകൾ ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രദർ. ഡെന്നീസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു . യുപിയിൽ ജയിൽമോചിതനായ സുവിശേഷകൻ മനോജ് ജേക്കബ്, അഡ്വ. സാബു തോമസ് -ലക്നൗ, ഫ്ലെമി ഏബ്രഹാം – ഡെൽഹി എന്നിവർ പീഡിതരുടെ അനുഭവങ്ങൾ പങ്ക് വച്ചു. പാസ്റ്റർ പി.കെ ജോസ്, പാസ്റ്റർ തുളസീധരൻ , മേജർ. ശീലാസ്, പാസ്റ്റർ സനൽകുമാർ, പാസ്റ്റർ സുരേഷ് കുമാരപുരം, പാസ്റ്റർ. പി.കെ ശശി, പാസ്റ്റർ കെ.എ തോമസ്, പാസ്റ്റർ ഏലിയാസ്, ബ്രദർ അനു ജേക്കബ്, ബ്രദർ ഷാജി മാറാനാഥ, തുടങ്ങി വിവിധ ക്രൈസ്തവ സഭാ- സംഘടനാ പ്രതിനിധികൾ പ്രസംഗിച്ചു. സിറ്റിയിലെ 53 സഭകളിലെ പാസ്റ്റർമാരും വിശ്വാസികളും പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.