ശാരോൻ സൺഡേസ്കൂൾ അസ്സോസ്സിയേഷൻ ബിരുദ ദാന സമ്മേളനം നാളെ
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് സൺഡേസ്കൂൾ അസ്സോസിയേഷനിൽ 2025 അദ്ധ്യയന വർഷത്തിൽ 12 ക്ലാസ് പാസ്സായി പഠനം പൂർത്തീകരിച്ചവർക്കുള്ള ബിരുദ ദാനം *02-08-2025 ശനിയാഴ്ച രാവിലെ 8.30 മുതൽ തിരുവല്ല ശാരോൻ ആഡിറ്റോറിത്തിൽ* വച്ചുനടക്കും. സൺഡേസ്കൂൾ അസ്സോസ്സിയേഷൻ ഡയറക്ടർ പാസറ്റർ സനു ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ *റവ. ഡോക്ടർ സണ്ണി P (FTS മണക്കാല) മുഖ്യാഥിതിയായിരിക്കും. സഭാ പ്രസിഡൻറ് റവ. ഫിന്നിജേക്കബ് ബിരുദ ദാനം നിർവഹിക്കും. പാസറ്റർ ഏബ്രഹാം ജോസഫ്, സന്ദേശം നല്കും.* പാസ്റ്റർമാരായ Pr. V J തോമസ്, ജോൺസൻ കെ ശാമുവേൽ, ജേക്കബ് ജോർജ്ജ്, സാംസൻ തോമസ്സ്, ടോണി തോമസ്, Br. T O പൊടിക്കുഞ്ഞ്, Br. രാജൻ ഈശോ, തുടങ്ങി സഭാ നേതൃത്ത്വത്തിലുള്ള പ്രമൂഖർ പങ്കെടുക്കും. പാസ്റ്റർ പി എ ചാക്കോച്ചൻ സ്വാഗതവും, സിസറ്റർ സോണിയ നന്ദിയും പ്രകാശിപ്പിക്കും. ബിരുദാർത്ഥികളെ പ്രതിനിധീകരിച്ച് സോനാ സുനു മറുപടി പ്രസംഗം നിർവഹിക്കും. രാവിലെ 8.30 ന് ആരംഭിക്കുന്ന സമ്മേളനം ഉച്ചയ്ക്ക് 1 മണിയോടെ അവസാനിക്കും.

- Advertisement -

Comments are closed, but trackbacks and pingbacks are open.