ഓഗസ്റ്റ് ഒന്നിന് ദേശിയ പ്രാർത്ഥനാ ദിനം ആഹ്വാനം ചെയ്ത് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ

KE NEWS DESK

തിരുവല്ല: വടക്കേന്ത്യയിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിനായി പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിന് ദേശിയ പ്രാർത്ഥനാ ദിനം ആചരിക്കുന്നു.

രാജ്യത്തെ വിവിധ പെന്തകോസ്ത് സഭകളിൽ രാവിലെ പത്തിന് ആരംഭിക്കുന്ന പ്രാർത്ഥനയുടെ രണ്ടാം സെക്ഷൻ പിസിഐയുടെ തിരുവല്ല നാഷണൽ ഹെഡ് ഓഫിസിൽ ഉച്ച കഴിഞ്ഞ് രണ്ടിന് ആരംഭിക്കും.വൈകിട്ട് ഒമ്പതിന് ആരംഭിക്കുന്ന പ്രാർത്ഥനയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസ സമൂഹത്തിന് പങ്കെടുക്കാവുന്നതാണ്. പാസ്റ്റർ ലിജോ കെ ജോസഫും സിസ്റ്റർ ഫേബയും സംഗീത ശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. പിസിഐയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികൾ നേതൃത്വം നൽകുമെന്ന് പ്രസിഡണ്ട് പാസ്റ്റർ ജെ ജോസഫ് അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള സും ലിങ്ക്:

meeting ID : 790 722 1379
Password : sfck

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.