ഭാവന: മാനസാന്തരം വന്ന കാക്ക | സനൽ ജോൺസൻ
ഭാവന : സനൽ ജോൺസൻ
ഞാൻ ഒരു മരക്കൊമ്പിൽ എൻറെ കുട്ടികളുമായി ഇരുന്ന് അവർക്ക് ആഹാരം കൊടുത്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എന്നെ ഞാനല്ല നിയന്ത്രിക്കുന്നത് എന്നൊരു തോന്നൽ ഇതുവരെ രണ്ടു ചിറകുകൾ കൊണ്ട് ഉദ്ദേശിച്ചിടത്തൊക്കെ പറന്ന് നടന്ന ഞാൻ എനിക്ക് ഇപ്പോൾ പറക്കാമെങ്കിലും എന്റെ ഇഷ്ടത്തിനൊത്ത് പറക്കാൻ പറ്റുന്നില്ല എന്ന തോന്നൽ….എന്നാൽ ചില ഭക്ഷണ പൊതികൾ ശേഖരിക്കാൻ ഉള്ളിൽ നിന്ന് ആരോ നിർബന്ധിക്കുന്നത് പോലെ, ഞാൻ ചെല്ലുന്നിടത്ത് എനിക്ക് വേണ്ടി ആരോ എടുത്തു വച്ചത് പോലെ രണ്ടു പൊതികൾ കണ്ടു ഞാൻ അതെടുത്തു, എനിക്ക് അതിൻറെ മണം അറിയാൻ കഴിഞ്ഞു നല്ല അപ്പവും ഇറച്ചിയും.ഇതുമായി സഞ്ചരിക്കവെ എൻറെ ഉള്ളിലൂടെ കടന്നുപോയ ചില ചിന്തകൾ ഒന്ന് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുവേ ഞങ്ങൾക്കൊരു ചീത്ത പേരുണ്ട് മനുഷ്യരുടെ കൈയിൽനിന്ന് ഭക്ഷണസാധനങ്ങൾ തട്ടിപ്പറിക്കുന്നു എന്ന്.. കൂടാതെ എന്തെങ്കിലും കണ്ടാൽ ശബ്ദമുണ്ടാക്കി മറ്റുള്ളവരെ കൂട്ടി വിളിച്ച് ഭക്ഷണങ്ങൾ പങ്കിടുന്ന ഒരു രീതിയാണ്.മാലിന്യ നിക്ഷേപങ്ങൾ,വീടുകളുടെ പരിസരങ്ങൾ എന്നിവയിലൂടെ ഒക്കെ ഞങ്ങൾ സഞ്ചരിക്കും. ഞങ്ങളുടെ രൂപവും ഭാവവും ആർക്കും അത്ര ഇഷ്ടം ഉള്ളതല്ല ഞങ്ങളുടെ വർഗത്തിന് ഞങ്ങളൊരു അപമാനമാണെന്നൊക്കെ ഞങ്ങൾക്ക് തോന്നിപ്പോകും.ഞങ്ങളുടെ പരുക്കൻ ശബ്ദം പോലും ആളുകളെ അലോസരപ്പെടുത്തുന്നവയാണ് .ഞങ്ങടെ വർഗ്ഗത്തിൽ ഭൂരിഭാഗം വരുന്ന കാണാൻ ചേലുള്ളപക്ഷികളൊക്കെ വളർത്തു പക്ഷികളായും , ആളുകൾക്ക് കാണാൻ മൃഗശാലകളിൽ വലിയ സൗകര്യങ്ങളൊരുക്കി ഇരിക്കുമ്പോഴും അവർക്ക് കിട്ടുന്ന സ്നേഹമോ വാത്സല്യമോ ഞങ്ങൾക്ക് ലഭിക്കാതെ പോകുന്നു എന്ന് തോന്നിപ്പോകും. പകരം മനുഷ്യരിൽനിന്ന് ഉപദ്രവമാണ് കൂടുതലും. എന്നാൽ ഇന്ന് ഈ രീതികൾ ഒക്കെ മാറിയാണ് ഞാൻ സഞ്ചരിക്കുന്നത്, ഞാനൊരു ദൗത്യത്തിന്റെ ഭാഗമായാണ് പോകുന്നത് എന്നൊരു തോന്നൽ എന്നെ അലട്ടുന്നു.സാധാരണ ഭക്ഷണം കാണുമ്പോൾ കഴിക്കാനുള്ള എൻറെ വെഗ്രത ഭക്ഷണമായി സഞ്ചരിക്കുമ്പോൾ എനിക്കില്ലായിരുന്നു. പിന്നെ പൊതുവെ ഭക്ഷണവും മറ്റ് സാധനങ്ങളും ലഭിക്കുമ്പോൾ ഒരുപറ്റം കൂട്ടുകാർ ഓടിയടുക്കുക പതിവായിരുന്നു ഇവിടെ ഒരു വലയത്തിനുള്ളിൽ കൂടെയാണ് സഞ്ചരിക്കുന്നത് എന്നത് അത്ഭുതം. അങ്ങനെ ഞാൻ കെരിത്ത് എന്ന് തോട്ടിന് അരികെ എത്തി അവിടെ ഞാൻ ഒരു മനുഷ്യനെ കണ്ടു… ഞാൻ അദ്ദേഹത്തിൻറെ അടുത്തേക്ക് ചെന്നു സാധാരണ എന്നെ ആട്ടിയോടിക്കുന്ന മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം എന്നെ കാത്തിരിക്കുന്നു എന്ന് മനസ്സിലായി.അദ്ദേഹം ഭക്ഷണപ്പൊതി തുറന്ന് കഴിച്ചു,തോട്ടിൽ നിന്ന് കുടിച്ചു ഇങ്ങനെ രണ്ടുനേരം എനിക്കിവിടെ പോകേണ്ടതായി വന്നു സാധാരണ മറ്റുള്ളവരിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ഞാനിപ്പോൾ ഒരാൾക്ക് ഭക്ഷണം കൊടുക്കുന്നു.. എന്തൊരു മാന്യത. ചില ദിവസങ്ങൾ അങ്ങനെ കടന്നു പോയി. എന്നിലെ ഈ ദൗത്യം അവസാനിച്ച പോലെ, അങ്ങനെ മരക്കൊമ്പിൽ എന്തെന്നറിയാതെ ഇരുന്ന് ഒന്നു മയങ്ങി ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു ആരോ എന്നോട് സംസാരിക്കുന്നു. “ഞാൻ കർത്താവാകുന്നു ഒരിക്കൽ നിന്നെ ഞാൻ നോഹയുടെ കൂടെ അയച്ചു അന്ന് നിനക്ക് ഒരു ദൗത്യം ഉണ്ടായിരുന്നു പക്ഷേ നീ അത് ലാഘവത്തോടെ കണ്ടു ഇപ്പോഴിതാ എല്ലാവരാലും അവഗണിക്കപ്പെട്ട നിന്നെ ഞാൻ വീണ്ടും ഒരു ദൗത്യം ഏൽപ്പിച്ചു. പെട്ടെന്ന് കുഞ്ഞുങ്ങൾ എൻറെ അടുക്കൽ വന്നു ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നു ഇപ്പോൾ എനിക്ക് എല്ലാം മനസ്സിലായി സാക്ഷാൽ സൃഷ്ടിയുടെ ഉടയവനായ ദൈവമാണ് ഇതിനെല്ലാം പിന്നിൽ… “പ്രിയമുള്ളവരെ…. യോഗ്യതകളോ പരിഗണനകളോ അല്ല… സമർപ്പണമാണ്… കർത്താവിൻറെ ഹിത ത്തിനായുള്ള സമർപ്പണമാണ്.ആവശ്യം…”

- Advertisement -

Comments are closed, but trackbacks and pingbacks are open.