ഹെബ്രോൻ ഫെല്ലോഷിപ്പ് ആനുവൽ കൺവൻഷൻ ഹാലിഫാക്സിൽ

ഹാലിഫാക്സ് /കാനഡ: ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആനുവൽ കൺവൻഷൻ ഓഗസ്റ്റ് 1 മുതൽ 3 വരെ ഹാലിഫാക്സിൽവെച്ച് നടത്തപ്പെടുന്നു. പവർ വിഷൻ ടി.വി പ്രഭാഷകനും വെണ്ണിക്കുളം ഗോസ്പൽ സെന്റെറിന്റെ ശുശ്രൂഷകനുമായ പാസ്റ്റർ ഷാജി എം പോൾ ആനുവൽ കൺവൻഷന്റെ മുഖ്യപ്രസംഗകനായിരിക്കും.വെള്ളിയാഴ്ച്ച ആരംഭിക്കുന്ന കൺവൻഷൻ ഐ.പി.സി. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വി.വി വർഗ്ഗീസ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും, നിബു അലക്സാണ്ടർ അദ്ധ്യക്ഷത വഹിക്കും. സിസ്റ്റർ ക്യപ ജോയൽ, അനുഗ്രഹ് ജിയോ എന്നിവരുടെ നേതൃത്വത്തിൽ ഹെബ്രോൻ ക്വയർ സംഗീതശുശ്രൂഷ നിർവ്വഹിക്കും. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന സെഷനുകൾക്ക് ബ്രദർ ബെന്നി ബെഹന്നാൻ, പാസ്റ്റർ ചാർളി ജോസഫ് എന്നിവർ അദ്ധ്യക്ഷത വഹിക്കും. ഞായറാഴ്ച്ച സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. മലയാളി സമൂഹം ധാരാളമുള്ള ഹാലിഫാക്സ് പട്ടണത്തിൽ കൺവൻഷൻ ആത്മീയ ഉണർവ്വിന് കാരണമാകുമെന്നും മികച്ചജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതുകൊണ്ട് വിപുലമായ ഒരുക്കങ്ങളാണ് കൺവൻഷൻ കമ്മിറ്റി നടത്തുന്നതെന്നും കൺവൻഷൻ കോ – ഓർഡിനേറ്റർ ജോയൽ സ്റ്റീഫൻ അറിയിച്ചു. ഹെബ്രോൻ ഫെല്ലോഷിപ്പ് സഭയുടെ വിവിധ ലൊക്കേഷനിലുള്ള ദൈവദാസൻമാരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading