ഐക്യ പ്രാർത്ഥന സമ്മേളനം ആഗസ്റ്റ് 1 ന്

കോട്ടയം: ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് 01.08.2025 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 9:00 വരെ ഒരു ഐക്യ പ്രാർത്ഥന നടത്തുന്നു. റവ ഷാജി വർഗീസ് (സൂപ്രണ്ട്,എ ജി ചർച്ച്, യുപി) ദൈവവചനം സംസാരിക്കും. കർതൃദാസന്മാരായ ജിമ്മി ജോസഫ്, സാജൻ പോൾ, ജസ്റ്റിൻ രാജ് എന്നിവർ വിവിധ പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കും. ഭാരതത്തിൽ ആകമാനം വർദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾ മൂലം ജയിലുകളിലും മറ്റും കഴിയുന്ന ദൈവദാസന്മാരെയും വിശ്വാസികളെയും ഓർക്കുവാനും പ്രാർത്ഥിക്കുവാനും സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഈ പ്രത്യേക കൂട്ടായ്മയിൽ പങ്കെടുക്കുവാൻ പ്രാർത്ഥന സഹകാരികളായ എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Join Zoom Meeting Link
https://us02web.zoom.us/j/8651684898?pwd=U1ZQeStXZTBQbjNqUml0Mmk3K3p5UT09
Meeting ID: 865 168 4898

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.