ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ “ബ്ലാസ്റ്റ് പ്രോഗ്രാം” ലോഗോ പ്രകാശനം ചെയ്തു

ന്യുഡൽഹി : ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ സ്പിരിച്ചൽ പ്രോഗ്രാമായ ബ്ലാസ്റ്റ്(ബൈബിൾ ലേണിംഗ് ആൻറ് സ്പിരിചൃൽ ട്രെയിനിംങ്ങ്) ൻ്റെ പ്രോഗ്രാം ലോഗോ പ്രകാശനം ചെയ്തു. ഇന്നലെ ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് ഹെഡ് കോർട്ടെഴ്സിൽ നടന്ന യൂത്ത് സെമിനാറിൽ വച്ച് ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് , സണ്ടേ സ്ക്കൂൾ ഡയറക്ടർ പാസ്റ്റർ സന്തോഷ് ടി.സി യ്ക്കു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ സെക്രട്ടറി തോമസ് ഗീവർഗീസ് , ട്രഷറർ രഞ്ജിത്ത് ജോയി, സണ്ടേസ്ക്കൂൾ കൗൺസിൽ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മികമായ അഭിവൃദ്ധി ലക്ഷ്യമാക്കി സണ്ടേസ്കൂൾ അസോസിയേഷൻ എല്ലാ വർഷവും നടത്തുന്ന ബൈബിൾ ലേണിംഗ് ആൻറ് സ്പിരിചൃൽ ട്രെയിനിംങ്ങ് പ്രോഗ്രാം ഈ വർഷം ആഗസ്റ്റ് 15 ന് രാവിലെ 9 മുതൽ വൈകിട്ട് 4 മണിവരെ ഗ്രയ്റ്റർ നോയിഡയിലുള്ള ഹാർവസ്റ്റ് മിക്ഷൻ കോളെജിൽ വച്ച് നടക്കുന്നു. ഐപിസി ഡൽഹി സ്‌റ്റ്റ്റ് പ്രസിഡൻ്റ് പാസ്റ്റർ ഷാജി ഡാനിയേൽ ഉത്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡൻ് പാസ്റ്റർ കെ വി ജോസഫ് , ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് എന്നിവർ സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കും . ഈ വർഷത്തെ പ്രോഗ്രാം തീമായ ‘റോയൽ മിഷൻ’ എന്ന വിഷയത്തെ അധീകരിച്ച് പാസ്റ്റർ ചെറിയാൻ കുഞ്ഞ് ബോബെ ക്ലാസ്സുകൾ എടുക്കുന്നതായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.