ലോഗോസ് ഡിജിറ്റൽ സൺ‌ഡേ സ്കൂൾ ലേണിംഗ് പ്ലാറ്റ്ഫോം പുറത്തിറങ്ങി

ഒരു ശതാബ്ദം പിന്നിടുന്ന കേരള പെന്തകോസ്ത്തിന്റെ ചരിത്രത്തിൽ ആദ്യമായി സൺ‌ഡേ സ്കൂൾ പഠനത്തിനായി ഒരു ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോം ദുബായ് ഇന്ത്യ പൂർണ സുവിശേഷ ദൈവസഭ സൺ‌ഡേ സ്കൂൾ ഡിപ്പാർട്മെന്റും മീഡിയ ഡിപ്പാർട്ടുമെന്റും ഒരുമിച്ചു ചേർന്നു ഔപചാരികമായി പുറത്തിറക്കുണ്ടായി. കുട്ടികളുടെ ആത്മീക പഠനാനുഭവം സാങ്കേതികസഹായത്തോടെ കൂടുതൽ മികവും ആഴമുള്ളതുമായി മാറ്റുന്ന ശ്രമത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തതാണ് ഈ പദ്ധതി. ഇതിന്റെ പ്രവർത്തന ഉത്ഘാടനം ഇന്ത്യ പൂർണ സുവിശേഷ ദൈവസഭ കേരള സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ പ്രസിഡന്റ്‌ പാസ്റ്റർ വി.പി. തോമസ് നിർവഹച്ചു. സഭ ആരാധനയോട് അനുബന്ധിച്ചു നടന്ന പ്രത്യേക സമ്മേളനത്തിൽ സഭ പാസ്റ്റർ ഡോക്ടർ. മധു എസ് അദ്ധ്യാക്ഷദ്ധ വഹിച്ചു. സൺ‌ഡേ സ്കൂൾ ഹെഡ്മിസ്സസ് സിസ്റ്റർ മെർലിൽ ഷാജൻ സ്വാഗതം അറിയിച്ചു. മീഡിയ കോഡിനേറ്റർ Br.Tom ഡിജിറ്റൽ പ്ലാറ്റഫോംമിന്റ് സവിശേഷതകളും, പ്രവർത്തന രീതികളും വിശദീകരിച്ചു. മാറുന്ന കാലഘട്ടത്തിനൊപ്പം നമ്മുടെ കുഞ്ഞുങ്ങളുടെ അഭിരുചി മനസിലാക്കി ആത്മീക കാര്യങ്ങളിൽ അവരെ ചിട്ടപ്പെടുത്തി എടുക്കുവാൻ ദൈവസഭകൾ ശ്രമിക്കേണം എന്നും വെള്ള പേപ്പർ പോലെ നിർമലമായ കുഞ്ഞുങ്ങളെ ദൈവത്തിന്റെ രാജ്യത്തിന്റെ കെട്ടുപണിക്കായി ഒരുക്കി എടുക്കേണം എന്നും തന്റെ ഉത്ഘാടന പ്രസംഗത്തിൽ സൺ‌ഡേ സ്കൂൾ പ്രസിഡന്റ് ഓർമിപ്പിച്ചു. ചടങ്ങിൽ കുട്ടികളുടെ പഠന രീതി, സാങ്കേതിക വഴികളിലൂടെ കൂടുതൽ ആകർഷകമാക്കേണ്ടതിന്റെ ആവശ്യകതയും, പുതുതലമുറയിലേക്ക് നൂതന സംവിധാനങ്ങൾ എത്തിക്കേണ്ടതിന്റെ പ്രാധാന്യവും പങ്കുവെക്കപ്പെട്ടു. ദൈവ സഭ യുടെ ചരിത്രത്തിൽ വരും തലമുറയുടെ ആത്മീക ഉദ്ധാരണത്തിനായി പുതിയ സാങ്കേതിക വിക്തികൾ പരമാവധി ഉപകായോഗപ്പെടുത്തി തയാറാക്കിയ ഡിജിറ്റൽ പ്ലാറ്റഫോംമിന്റെ പിന്നിൽ പ്രവർത്തിച്ച ദൈവ സഭയെയും ദൈവ മക്കളെയും സൺ‌ഡേ സ്കൂൾ പ്രസിഡന്റ്‌ അഭിനന്ദിച്ചു. ഈ പ്രത്യേക സമ്മേളനത്തിൽ ഇന്ത്യ ദൈവ സഭ സ്റ്റേറ്റ് ഓവർസിയർ. പാസ്റ്റർ വൈ
റെജി. സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ സെക്രട്ടറി, പാസ്റ്റർ. ഷാലു വർഗീസ് എന്നിവർ ആശംസകൾ അറിയിക്കുകയും പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച ടീമിനെയും, പദ്ധതിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവരെയും അഭിനന്ദികുയും ചെയ്തു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading