സാമൂഹ്യ നന്മയ്ക്കുതകുന്ന ക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും വൈഎംസിഎ പ്രസ്ഥാനത്തെ ജനപ്രിയമാക്കി: കർദ്ദിനാൾ ഡോ.ക്ലീമീസ് കാതോലിക്കാ ബാവാ
അഞ്ചൽ : അഞ്ചൽ വൈഎംസിഎയുടെ പ്രവർത്തന വർഷത്തെ കർമ്മ പദ്ധതികൾ മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
രണ്ടു നൂറ്റാണ്ടായി നടത്തുന്ന സാമൂഹ്യ നന്മയ്ക്കുതകുന്ന ക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് വൈഎംസിഎ പ്രസ്ഥാനത്തെ ജനപ്രിയമാക്കിയതും ലോകത്തെ ഏറ്റവും വലിയ എക്യൂമെനിക്കൽ പ്രസ്ഥാനമാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡൻ്റ് ഫാ.ബോവസ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ പ്രൊഫ.അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി.നാഷണൽ പ്രോജക്ട്സ് മോണിറ്ററിംഗ് ചെയർമാൻ അഡ്വ.ജോസഫ് ജോൺ ലഹരി വിരുദ്ധ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു, മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി,റിലീജിയസ് കമ്മിറ്റി ചെയർമാൻ ഡോ.കെ.വി. തോമസ്കുട്ടി, റീജിയണൽ സെക്രട്ടറി ഡോ.റെജി വർഗീസ്, വർഗ്ഗീസ് അലക്സാണ്ടർ, സെക്രട്ടറി അലക്സാണ്ടർ മത്തായി എന്നിവർ പ്രസംഗിച്ചു. ആക്ഷൻ പ്ലാൻ പ്രകാശനം, ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം എന്നിവയും നടന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.