ഏ.ജി. അടൂർ സെക്ഷന്റെ പവർ കോൺഫറൻസ് 2025 നടന്നു

അടൂർ: ഏ.ജി. അടൂർ സെക്ഷന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 24 ന് രാവിലെ 9:30 മുതൽ മാർത്തോമാ യൂത്ത് സെന്ററിൽ വച്ച് പവർ കോൺഫറൻസും സെക്ഷന്റെ പ്രഥമ കൂട്ടായ്മ യോഗവും നടത്തപ്പെട്ടു.

സെക്ഷൻ പ്രസ്ബിറ്റർ റവ. ജോസ് റ്റി. ജോർജ്ജ് അധ്യക്ഷത വഹിച്ചു. ക്രിസ്തുവിൽ പ്രസിദ്ധനായ ബ്രദർ സുരേഷ് ബാബു (തിരുവനന്തപുരം) ദൈവ വചനത്തിൽ നിന്ന് മുഖ്യ സന്ദേശം നൽകി. പാസ്റ്റർ ബ്ലസ്സൺ ജോൺ (ആനന്ദപ്പള്ളി) സങ്കീർത്തന പ്രബോധനം നിർവ്വഹിച്ചു. പാസ്റ്റർ റ്റി. മത്തായികുട്ടി( ഇടക്കാട്), പാസ്റ്റർ വി. സി. ജോർജ്ജ് കുട്ടി ( അഞ്ചൽ ), പാസ്റ്റർ ജോർജ്ജ് വർഗീസ് ( കൊടുമൺ ), പാസ്റ്റർ മൈക്കൾ തോമസ് ( മണ്ണടി ), പാസ്റ്റർ ജോസഫ് കുര്യൻ ( അടൂർ ), പാസ്റ്റർ സി. തങ്കച്ചൻ ( മങ്ങാട് ) പാസ്റ്റർ ജോൺ വർഗീസ് (കടമ്പനാട് ) ബ്രദർ.വർഗീസ്
ഈപ്പൻ, സിസ്റ്റർ. ലിസി ജോയി തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

സെക്ഷൻ വിമൻസ് മിഷനറി കൗൺസിൽ പ്രസിഡന്റ്‌ സിസ്റ്റർ ബിൻസി ക്രിസ്റ്റഫർ, സൺഡേ സ്കൂൾ കൺവീനർ പാസ്റ്റർ ഫിലിപ്പ് എം. എബ്രഹാം, സി. എ. പ്രസിഡന്റ് പാസ്റ്റർ അജീഷ് എം., പാസ്റ്റർ ബിനോയ്‌ മാത്യു മസ്കറ്റ്, ഏ. ജി. സീനിയർ ശുശ്രുഷകൻ പാസ്റ്റർ സി. വൈ. തങ്കച്ചൻ, പന്തളം സെക്ഷൻ ട്രഷറർ പാസ്റ്റർ ജോമോൻ ജോർജ്ജ് തുടങ്ങിയവർ ഈ മഹാ ആത്മീക സമ്മേളനത്തിന് ആശംസകൾ അറിയിച്ചു സംസാരിച്ചു.
ബ്രദർ പ്രിൻസ് ഡാനി, ബ്രദർ ജെയ്‌സൺ കടമ്പനാട് എന്നിവർ സംഗീത ആരാധനക്ക് നേതൃത്വം നൽകി. സെക്ഷൻ സെക്രട്ടറി പാസ്റ്റർ ഷാജി എസ് സ്വാഗതവും ട്രഷറർ പാസ്റ്റർ സന്തോഷ്‌ ജി. നന്ദിയും രേഖപ്പെടുത്തി.

അടൂർ റിവൈവൽ ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ ആണ് ഈ മീറ്റിംഗ് ക്രമീകരിക്കപ്പെട്ടത്. ആത്മ സാന്നിധ്യം നിറഞ്ഞുനിന്ന സംഗീത ആരാധന, വചന വെളിപ്പാടുകൾ കൊണ്ട് അനുഗ്രഹീതമായ ദൈവ വചന സന്ദേശം, ആത്മ നിയത്രണത്തിലുള്ള നേതൃത്വം, അസാധാരണമായ ജന പങ്കാളിത്വം, മികച്ച സംഘടന മികവ് ഇവയെല്ലാം കൊണ്ട് വളരെ അനുഗ്രഹിക്കപ്പെട്ട ഈ പവർ കോൺഫറൻസ് ശക്തമായ ഒരു ഉണർവ്വിന് കാരണമായി.

ഏ. ജി. അടൂർ സെക്ഷൻ 2025 – 2026 പ്രവർത്തന വർഷത്തെ ഉത്ഘാടനത്തോട് അനുബന്ധിച്ചു ജൂലൈ 22,23 ദിവസങ്ങളിൽ നടത്തിയ ഉപവാസ പ്രാർത്ഥനയുടെ സമാപനമായിട്ടാണ് 24 ന് ഈ പവർ കോൺഫറൻസ് നടത്തപ്പെട്ടത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.