ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശൂരനാട് റീജിയൻ 9 മത് കൺവൻഷൻ ജൂലൈ 23 മുതൽ
വാർത്ത : പാസ്റ്റർ. എം. ജി മോനച്ചൻ
( പബ്ലിസിറ്റി കൺവീനർ)
ശൂരനാട്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശൂരനാട് റീജിയന്റെ നേതൃത്യത്തിൽ ജൂലൈ മാസം 23 ബുധനാഴ്ച മുതൽ 27 ഞായറാഴ്ച വരെ കടമ്പനാട് ഏഴാംമൈൽ പുല്ലാഞ്ഞിവിള ജംഗ്ഷന് സമീപം സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ വച്ച് റീജിയൻ കൺവൻഷൻ നടക്കും. പാസ്റ്റർ. പി. വി ചെറിയാൻ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി ) പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബ്രഹാം ജോസഫ് (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ഇന്റർനാഷണൽ പ്രസിഡന്റ്), പാസ്റ്റർ. ഫിന്നി ജേക്കബ് (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, നാഷണൽ പ്രസിഡന്റ് ), പാസ്റ്റർ. വി. ജെ തോമസ്(ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മാനേജിംഗ് കൗൺസിൽ ജനറൽ സെക്രട്ടറി ), പാസ്റ്റർ. ജോൺ നൈനാൻ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ശൂരനാട് റീജിയൻ പ്രസിഡന്റ്),പാസ്റ്റർ. റ്റി. വൈ ജെയിംസ്, അങ്കമാലി , പാസ്റ്റർ. വർഗ്ഗീസ് എബ്രഹാം (രാജു മേത്ര), റാന്നി, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, കൊച്ചറ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫറുടെ നേതൃത്വത്തിലുള്ള ശാരോൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പകൽ യോഗങ്ങൾ 10 മണി മുതൽ 1 മണി വരെയും, രാത്രി യോഗങ്ങൾ 6 മണി മുതൽ 9 മണി വരെയും നടക്കും. ജൂലൈ മാസം 27 ഞായറാഴ്ച സംയുക്താരാധനയോട് കൂടെ കൺവൻഷൻ സമാപിക്കും. വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ കൺവൻഷന്റെ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.