ചെറുചിന്ത: പ്രശസ്തരായില്ലെങ്കിലും വിശ്വസ്തരാകുക | ദീന ജെയിംസ്

ചെറുചിന്ത : ദീന ജെയിംസ്
ഓരോ മനുഷ്യന്റെയും ആഗ്രഹമാണ് പ്രശസ്തരാകുക എന്നത്. അതിനുവേണ്ടിയാണ് മനുഷ്യന്റെ ഓരോ പ്രയത്നവും. ചെന്നെത്തുന്ന ജീവിതത്തിന്റെ ഓരോ മേഖലയിലും എങ്ങനെയെങ്കിലും പ്രശസ്തരാകുവാൻ ഓരോ മനുഷ്യരും പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആത്മീയ ലോകത്തും പ്രശസ്തി നേടിയവരുടെയും പ്രശസ്തരാകാനുള്ളവരുടെയും വലിയൊരു കൂട്ടത്തെ കാണാം. എപ്പോഴും മുൻനിരയിൽ എത്തുക, ലോകമറിയപ്പെടുന്നവരിൽ ഒരാളാകുക എന്ന ആഗ്രഹം നല്ലത് തന്നെ പക്ഷേ, വിശ്വസ്തരായി രുന്നുകൊണ്ട് മാത്ര മായിരിക്കേണം. വിശ്വസ്തരായി ദൈവത്തിന് വേണ്ടി നിന്ന പലരും ഇന്ന് പ്രശസ്ത രായി, പക്ഷേ വിശ്വസ്തത നഷ്ടമായി. ലോകത്തിലെ താത്‌ക്കാലിക സന്തോഷത്തിനു വേണ്ടി അവിശ്വസ്തരായി മാറുകയാണ് പലരും. ദൈവം ആഗ്രഹിക്കുന്നത് നാം വിശ്വസ്തർ ആയിരിക്കേണം എന്നാണ്.
വിശ്വസ്തന്മാർ കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ദാവീദിന്റെ പ്രാർത്ഥന ശ്രദ്ധേയമാണ്
യഹോവേ, രക്ഷിക്കേണമേ, ഭക്തന്മാർ ഇല്ലാതെ പോകുന്നു. വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു. (സങ്കീർത്തനം 12:1)
ലോകത്തിൽ നമുക്ക് ലഭിക്കുന്ന പ്രശസ്തിയേക്കാൾ പതിന്മടങ് ശ്രേഷ്ഠമാണ് ദൈവമുൻപാകെ വിശ്വസ്തരായിരിക്കുക എന്നത്. യഹോവ വിശ്വസ്തന്മാരെ കാക്കുന്നു!!(സങ്കീർത്തനം 31:23)
ദൈവം നമ്മെ ആക്കിയിരിക്കുന്ന പരിസ്ഥിതി ഏതായിരുന്നാലും വിശ്വസ് തരായി നിലകൊണ്ടാൽ ദൈവം നമ്മെ മാനിക്കും. അല്പത്തിൽ വിശ്വസ്തരെ ദൈവം അധികത്തിനു വിചാരകന്മാരാക്കും.
നാം വിശ്വസ് തരായിരിക്കേണ്ടതിന്റെ ഏറ്റവും നല്ല ഉദാഹരണം യേശുക്രിസ്തു തന്നെയാണ്. അപ്പോസ്തലൻ പറയുന്നത്: യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ; അവൻ തന്നെ നിയമിച്ചാക്കിയവന് വിശ്വസ്തൻ ആകുന്നു (എബ്രായർ 3:1,2). നമ്മെ നിയമിച്ചാക്കിയവന് നാമും വിശ്വസ്ത രായിരിക്കേണം. നമ്മുടെ ഭാവി അവന്റെ കരങ്ങളിലാണ്. നമ്മെ മാനിക്കുന്നതും ദൈവമാണ്. ദൈവത്തോട് അവിശ്വസ്തരായി മാറി ലോകത്തിന്റെ പ്രശസ്തിയും കൈയ്യടിയും നേടിയത്കൊണ്ട് പ്രയോജനമൊന്നുമില്ല.
നല്ലവനും വിശ്വസ്തനുമായ ദാസന് മാത്രമേ പിതാവിന്റെ സന്തോഷത്തിൽ പ്രവേശിപ്പാൻ അനുമതി ലഭിച്ചൂള്ളൂ. വിശ്വസ്തരായി ദൈവത്തെ അനുഗമിക്കാം….

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.