യുവജനങ്ങളുടെ ഇടയിൽ ശുശ്രൂഷയ്ക്കായി പരിശീലിപ്പിക്കുന്ന പഠന ക്യാമ്പ്
കോട്ടയം: ലൈഫ് ലൈറ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ രണ്ടുദിവസത്തെ യുവജനങ്ങൾക്കും, യൂത്ത് ലീഡേഴ്സിന് വേണ്ടിയുള്ള ട്രെയിനിങ് പ്രോഗ്രാം ഓഗസ്റ്റ് 1, 2 തീയതികളിൽ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് കോട്ടയം ക്യാമ്പ് സെൻട്രൽ വച്ച് നടക്കും. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ലൈഫ് ലൈറ്റ് മിനിസ്ട്രി കഴിഞ്ഞ 10 വർഷത്തിൽ അധികമായി യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുകയും, യൂത്ത് ലീഡേഴ്‌സിനെ എഴുന്നേൽപ്പിക്കുകയും ചെയ്യുന്ന ശുശ്രൂഷയാണ്. യുവജനങ്ങളുടെ സ്വഭാവ രൂപീകരണത്തിനും, വ്യക്തിത്വ വികസനത്തിനും നേതൃത്വ പഠനത്തിനും, ആത്മീക നവോത്ഥാനത്തിനുമുതകുന്ന ക്രമീകൃതമായ സിലബസുകൾ, വർക്കുബുക്കുകൾ, വർക്ക്ഷോപ്പുകൾ, ഗെയിംമുകൾ, ക്രാഫ്റ്റ് വർക്കുകൾ, വീഡിയോ പ്രസന്റേഷൻ, തുടങ്ങി യുവജനങ്ങൾക്ക് ആസ്വദിച്ച് ചെയ്യാൻ കഴിയുന്നതും ദൈവവചന അടിസ്ഥാനത്തിൽ ഉള്ളതുമായ പ്രോഗ്രാമുകളും ആണ് ക്യാമ്പിൽ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർമാരായ റോയ് മാത്യു ബാംഗ്ലൂർ, ഡാനിയേൽ യോഹന്നാൻ, ജോസ് ജോയ്, റെജി സ്റ്റീഫൻ എന്നീ ദൈവദാസന്മാർ ക്ലാസുകൾ നയിക്കും. പാസ്റ്റർ ബിനോഷ് തങ്കച്ചനും, ഫെബിൻ കെ എബ്രഹാം ക്യാമ്പുകൾക്ക് നേതൃത്വം നൽകും

- Advertisement -

Comments are closed, but trackbacks and pingbacks are open.