പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) പ്രാർത്ഥനാ സംഗമം ജൂലൈ 19 ന്
മുംബൈ: ഭാരതത്തിലുടനീളംസുവിശേഷകന്മാർ ക്കും സഭകൾക്കും എതിരെ ഉയരുന്ന പീഢനങ്ങളുടെ പശ്ചാത്തലത്തിൽ ഭാരതത്തിലെ പെന്തക്കോസ്തു സഭകളുടെ ആഭിമുഖ്യത്തിൽ ദൈവജനത്തിനായി പ്രാർത്ഥിപ്പാൻ മുബൈയിലുള്ള ദൈവദാസന്മാരും വിശ്വാസികളും ഒത്തുകൂടുകയാണ്.
2025 ജൂലൈ 19 ശനിയാഴ്ച വൈകുന്നേരം 6.30ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ചെമ്പൂരിലുള്ള (മുംബൈ) ഹെഡ്ക്വട്ടേഴ്സിൽ നടക്കുന്ന പ്രാർത്ഥനാ സംഗമത്തിലേക്ക് സഭാവ്യത്യാസമെന്യേ ശുശ്രൂഷകന്മാരെയും ദൈവജനങ്ങളെയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു. പി.സി.ഐ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫും ജനറൽസെക്രട്ടറി ജോജി ഐപ്പ് മാത്യൂസും പങ്കെടുക്കുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.