എഫ്.ബി.റ്റി.സി- പുതിയ സെമെസ്റ്റർ ആരംഭം
എറണാകുളം: വൈറ്റില ശാരോൻ ഫെലോഷിപ് സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഫെയ്ത്ത് ബൈബിൾ ട്രെയിനിങ് സെന്ററിന്റെ (FBTC-Extention program of Faith Theological Seminary,Manakkala) പുതിയ സെമെസ്റ്ററിന്റെ ഉദ്ഘാടനം 13 ഞായർ വൈകിട്ട് 5.30 മണിക്ക് വൈറ്റില ശാരോൻ ഫെല്ലോഷിപ് സഭാ ഹാളിൽ വെച്ച് സഭാ പാസ്റ്റർ എ.വൈ തോമസിന്റെ അധ്യക്ഷതയിൽ നടക്കും. പ്രസ്തുത മീറ്റിംഗിൽ ഡോ. കെ. എം. മാത്യു ( എഫ്.റ്റി.എസ്, മണക്കാല ) മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ വർഷം ഗ്രാഡുവേറ്റ് ചെയ്തവർക്ക് യോഗത്തിൽ യാത്ര അയപ്പ് നൽകും. പാസ്റ്റർമാരായ എ വൈ തോമസ്, എബി ജോൺ, ഇവാ. റ്റി.എസ്. തോമസ്, ഇവാ. ജോൺ പി.ജെ, സജിമോൻ റ്റി.എസ് എന്നിവർ അടങ്ങുന്ന കമ്മിറ്റി പ്രവർത്തിക്കുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.