വൈ.പി.സി.എ യുടെ ലീഡർഷിപ്പ് സെമിനാർ നടന്നു.
കോന്നി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൻ്റെ യുവജന വിഭാഗമായ വൈ. പി. സി. എ യുടെ ഈ വർഷത്തെ ലീഡർഷിപ്പ് സെമിനാർ ജൂൺ 30 ജൂലൈ 1 എന്നി തീയതികളിൽ കോന്നി രാജനച്ചൻ ഫൗണ്ടേഷൻ റിട്രീറ്റ് സെൻ്റർ കോന്നിയിൽ വച്ച് നടന്നു. ലീഡർഷിപ്പ് സെമിനാറിൽ പാസ്റ്റർ ഉമ്മൻ ക്ലെമന്റ്സൺ, ഇവാഞ്ചലിസ്റ്റ് സിബി മാത്യു എന്നിവർ വൈ. പി. സി ലീഡേഴ്‌സിനായുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകി. വൈ. പി. സി. എ യുടെ തുടർന്നുള്ള പ്രവർത്തനങ്ങളെക്കുറിച്ചും 2025 സെപ്റ്റംബർ മാസം 4,5,6 തീയതികളിൽ തിരുവല്ല കൊമ്പാടി മാർത്തോമ്മാ ക്യാമ്പ് സെന്റർ വച്ച് നടക്കുന്ന ഐ. പി. സി. എ യുടെ ജനറൽ ക്യാമ്പിനെ കുറിച്ചും ചർച്ചകൾ നടന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.