വൈ.എം.സി.എ പ്രസ്ഥാനത്തിന്റെ മതേതര കാഴ്ചപ്പാടോടെയുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹം എന്ന് ഡോ.യൂഹാനോൻ മാർ തിയോഡോഷ്യസ്
അഞ്ചൽ: വൈഎംസിഎ പുനലൂർ സബ് റീജിയൻ പ്രവർത്തനോദ്ഘാടനം മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് നിർവഹിച്ചു. രണ്ടു നൂറ്റാണ്ടായി ആഗോളതലത്തിൽ വൈഎംസിഎ പ്രസ്ഥാനം മതേതര കാഴ്ചപ്പാടോടെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും കാഴ്ചവെക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്നും സ്വാതന്ത്ര്യാനന്തരം ആധുനിക ഭാരതം കെട്ടിപ്പിടിക്കുന്നതിൽ അന്നത്തെ ദേശീയ നേതാക്കളോടൊപ്പം വഹിച്ച പങ്കും എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി എൻ.വി.എൽദോ മുഖ്യ പ്രഭാഷണവും മലങ്കര കത്തോലിക്ക സഭ അഞ്ചൽ വൈദീക ജില്ല വികാരി ഫാ. ബോവസ് മാത്യു മേലൂട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. ആക്ഷൻ പ്ലാൻ പ്രകാശനം നാഷണൽ എക്സിക്യൂട്ടീവ് മുൻ അംഗം കെ.ഒ.രാജുക്കുട്ടി നിർവഹിച്ചു. സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.വി. തോമസ്കുട്ടി, എക്യുമെനിക്കൽ സെന്റർ ചെയർമാൻ എൽ.തങ്കച്ചൻ,അഞ്ചൽ വൈഎംസിഎ പ്രസിഡന്റ് എം.കെ.മാമച്ചൻ മുതലാളി,ജനറൽ കൺവീനർ ഷിബു.കെ. ജോർജ്,വൈസ് ചെയർമാൻ ബിനു.കെ. ജോൺ,മുൻ സബ് റീജൻ ചെയർമാൻമാരായ പി.എ.സജിമോൻ, ജോർജ് വർഗീസ്,എൽ.ബാബുബോബി.ഇ.ചെറിയാൻ,കെ.ബാബുക്കുട്ടി,സി.പി. ശാമുവേൽ, സഖറിയ വർഗീസ് എന്നിവർ പ്രസംഗിച്ചു. കേരള റീജിയൻ വിവിധ ബോർഡുകളിലേക്ക് തെരഞ്ഞെടുത്ത ഭാരവാഹികളെ യോഗത്തിൽ അനുമോദിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.