ബാംഗ്ലൂർ ഗിൽഗാൽ ക്രിസ്ത്യൻ അസംബ്ലി സി. എ & സൺഡേ സ്കൂൾ വാർഷിക ആഘോഷം 2025 ജൂൺ 29 ന്
ബാംഗ്ലൂർ: ഗിൽഗാൽ ക്രിസ്ത്യൻ അസംബ്ലി സി. എ യുടെയും സൺഡേ സ്കൂൾന്റെയും വാർഷിക ആഘോഷം “ahavah-2025” ജൂൺ 29 ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ നടക്കും. ബാംഗ്ലൂർ ലിംഗരാജാപുരത്തുള്ള ഗിൽഗാൽ ക്രിസ്ത്യൻ അസംബ്ലി ഹാളിൽ വച്ച് നടക്കുന്ന ആഘോഷ പരുപാടിയിൽ സഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജെസ്റ്റിൻ കോശി അധ്യക്ഷൻ ആയിരിക്കും. സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ് ബാംഗ്ലൂർ നോർത്ത് -2 പ്രെസ്സ്ബിറ്റർ റവ. തോമസ് സി എബ്രഹാം, മഞ്ജുശ്രീ ഇന്സ്ടിട്യൂഷൻസ് പ്രിൻസിപ്പാൾ ശ്രീമതി നിക്കോള ഷാരോൺ ആംബ്രോസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ഐ. പി. സി കർണാടക സ്റ്റേറ്റ് സൺഡേ സ്കൂൾ ഡയറക്ടർ അഡ്വ ജിയോ ജോർജ് സി, ഡബ്ല്യൂ. എം. സി പ്രസിഡന്റ് സിസ്റ്റർ ഫെബാ ജെസ്റ്റിൻ, മൗണ്ട് കാർമേൽ നഴ്സിംഗ് കോളേജ് ചെയർമാൻ ബ്രദർ തോമസ് ജോർജ് എന്നിവർ പ്രത്യേകാൽ ക്ഷണിതാക്കളായി പങ്കെടുക്കും. ഗിൽഗാൽ ക്രിസ്ത്യൻ അസംബ്ലിലെ ദൈവദാസന്മാരെയും കുടുംബങ്ങളെയും കൂടാതെ മറ്റു ക്ഷണിക്കപ്പെട്ട ദൈവദാസന്മാരും കുടുംബങ്ങളും ഈ യോഗത്തിൽ സംബന്ധിക്കും. ജൂൺ 15 ഞായറാഴ്ച വൈകിട്ട് നടന്ന താലന്തു പരിശോധനയിൽ പങ്കെടുത്ത എൺപതോളം മത്സരാർഥികളിൽ നിന്ന് വിജയികളായവർക്കുള്ള സമ്മാനദാനം ഇന്നേ ദിവസം നടക്കും. യുവജനങ്ങളുടെയും സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെയും മൈമ്, സ്കിറ്റ്, കൊറിയൊഗ്രാഫി, സ്പെഷ്യൽ പ്രോഗ്രാംസ് തുടങ്ങിയവ പ്രത്യേക ആകർഷണമായിരിക്കും. സി. എ സെക്രട്ടറി ബ്രദർ സച്ചിൻ റോയ്, ജോ. സെക്രട്ടറി ബ്രദർ സ്റ്റാൻലിൻ സാം, ട്രഷറർ സിസ്റ്റർ ഗ്രെയ്‌സ് തോമസ്, സൺഡേ സ്കൂൾ ഭാരവാഹികളായ സിസ്റ്റർ ടീന തോമസ്, സിസ്റ്റർ ഷെബ ജോൺസൻ എന്നിവർ നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.