ഗ്രാമീണ തനിമയിൽ പുത്തൻ പ്രതീക്ഷയുമായി ഫെയ്ത്ത് ഹോം ക്യാമ്പ് സെന്റർ
ചെങ്ങന്നൂർ: കൊല്ലകടവിൽ പ്രവർത്തിക്കുന്ന ഫെയ്ത്ത് ഹോം & ഗുഡ് എർത്ത് ക്യാമ്പ് സെന്ററിൽ പുതുക്കിയ ഡോർമെറ്ററിയുടെയും ഡൈനിംങ് ഹാളിന്റെയും പ്രതിഷ്ഠാ ശുശ്രൂഷ നടന്നു. പത്തുവർഷത്തെ സേവനപരമ്പരയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ, ഫെയ്ത്ത് ഹോം പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്ജ് സമർപ്പണ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പ് പ്രസിഡൻറ് പാസ്റ്റർ കെ.എ. ഉമ്മച്ചൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി റെജി ടി. സ്കറിയാ സ്വാഗതവും, ട്രഷറാർ ഷിബു വി. സാം നന്ദിയും അറിയിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളും കെ.റ്റി.എം.സി.സി. കമ്മറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കെ.റ്റി.എം.സി.സി. പ്രതിനിധി റെജു ഡാനിയേൽ വെട്ടിയാർ, ബേബിക്കുട്ടി,അമിത് മാത്യൂസ്, പാസ്റ്റർ സിബി കോശി, പാസ്റ്റർ സാമുവേൽ ജോൺസൺ, അഡ്മിനിസ്ട്രറ്റർ ജെസ്സി വർഗ്ഗീസ്, ഡയക്ടർ ബോർഡ് മെമ്പേഴ്സായ ജിജി എം. തോമസ്, വിൽസൺ ഏബ്രഹാം, മാത്യൂ പി. മാത്യൂസ്, തോമസ് മാത്യു (സണ്ണി) എന്നിവർ ആശംസകൾ അർപ്പിച്ചു. മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രത്യേക ആവശ്യങ്ങൾ മുൻനിർത്തി ഒരുക്കിയിട്ടുള്ള താമസവും ഭക്ഷണവും ഇവിടെ ലഭ്യമാണ്. മാവേലിക്കര – ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും വെറും 8 കിലോമീറ്റർ ദൂരെയുള്ള ഈ കേന്ദ്രം,
ക്യാമ്പുകൾ, സെമിനാറുകൾ, വിവാഹച്ചടങ്ങുകൾ എന്നിവയ്ക്കായി അനുയോജ്യമായ സൗകര്യങ്ങളോടെ ഒരുക്കപ്പെട്ടിരിക്കുന്നു. 200 പേർക്ക് താമസിക്കാനാവുന്ന സംവിധാനവും, കേരള തനിമയിൽ ഭക്ഷണസാധനങ്ങളും എക്കോ ഫ്രണ്ട്ലി ലൈബ്രറിയും, ബാംബു ഹട്ടുകളും ഈ കേന്ദ്രത്തിന്റെ പ്രത്യേകതകളാണ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.