വൈഎംസിഎ പുനലൂർ സബ് റീജിയൻ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച
അഞ്ചൽ: വൈഎംസിഎ
പുനലൂർ സബ് റീജിയൻ പ്രവർത്തനോദ്ഘാടനം 28 ന് ശനിയാഴ്ച 3ന് അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ നടക്കും.മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനാധിപൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ദേശീയ ജനറൽ സെക്രട്ടറി എൻ.വി.എൽദോ മുഖ്യ പ്രഭാഷണവും മലങ്കര കത്തോലിക്ക സഭ അഞ്ചൽ വൈദീക ജില്ല വികാരി ഫാ. ബോവസ് മാത്യു മേലൂട്ട് അനുഗ്രഹ പ്രഭാഷണവും നടത്തും.
ചെയർമാൻ ഡോ.ഏബ്രഹാം മാത്യു
അധ്യക്ഷത വഹിക്കും.ആക്ഷൻ പ്ലാൻ പ്രകാശനം നാഷണൽ എക്സിക്യൂട്ടീവ് മുൻ അംഗം കെ.ഒ.രാജുക്കുട്ടി നിർവഹിക്കും. കൊല്ലം സബ് റീജിയൻ ചെയർമാൻ കുളക്കട രാജു,എക്യുമെനിക്കൽ സെന്റർ ചെയർമാൻ എൽ.തങ്കച്ചൻ,അഞ്ചൽ വൈഎംസിഎ പ്രസിഡന്റ് മാമച്ചൻ മുതലാളി,ജനറൽ കൺവീനർ ഷിബു.കെ. ജോർജ്,വൈസ് ചെയർമാൻ ബിനു.കെ. ജോൺ, അഞ്ചൽ വൈഎംസിഎ സെക്രട്ടറി സാംകുട്ടി ലൂക്കോസ് എന്നിവർ പ്രസംഗിക്കും.സ്തോത്ര ശുശ്രൂഷകൾക്ക് മുൻ സബ് റീജിയൻ ചെയർമാൻമാർ നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.